Sunday, April 20, 2025 12:55 pm

വിളർച്ച അകറ്റാൻ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍…

For full experience, Download our mobile application:
Get it on Google Play

രക്തത്തിലെ ഹീമോഗ്ലോബിന്‍റെ അളവ് സാധാരണയിലും കുറയുന്ന അവസ്ഥയാണ് അനീമിയ അഥവാ വിളര്‍ച്ച. പല കാരണങ്ങള്‍ കൊണ്ടും ഇത് ഉണ്ടാകാം. ക്ഷീണമാണ് പ്രധാന ലക്ഷണം. ഉന്മേഷക്കുറവ്, ഒന്നും ചെയ്യാന്‍ തോന്നാത്ത അവസ്ഥ, തളര്‍ച്ച, തലക്കറക്കം തുടങ്ങിയവയൊക്ക അനീമിയ ഉള്ളവരില്‍ സാധാരണയായി കാണുന്ന ലക്ഷണങ്ങളാണ്.

അനീമിയ ഏത് പ്രായക്കാര്‍ക്കും വരാം. എങ്കിലും കൂടുതല്‍ കാണുന്നത് കുട്ടികളിലും പ്രായമായവരിലും ഗര്‍ഭിണികളിലുമാണ്. ഇരുമ്പിന്‍റെ അളവ് കൂടുതലുള്ള ആഹാരം ക്രമീകരിക്കുക എന്നതാണ് വിളർച്ച ഒഴിവാക്കാനുള്ള ഏക മാർഗം. വിളര്‍ച്ച തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

ഒന്ന്. ഇലക്കറികളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പോഷകങ്ങള്‍ ധാരാളമടങ്ങിയ ചീര, ബ്രൊക്കോളി പോലുള്ള ഇലക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിളര്‍ച്ചയെ തടയാന്‍ സഹായിക്കും. ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഇവ നല്ലതാണ്.

രണ്ട്. പയറുവർഗ്ഗങ്ങളായ ബീന്‍സ്, നിലക്കടല എന്നിവ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് ഉയര്‍ത്താന്‍ സഹായിക്കും. പയര്‍ മുളപ്പിച്ച് കഴിക്കുന്നതും ഏറെ നല്ലതാണ്.

മൂന്ന്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഓറഞ്ച്, നാരങ്ങ, നെല്ലിക്ക തുടങ്ങിയവയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാന്‍ സഹായിക്കും.

നാല്. ഹീമോഗ്ലോബിന്‍റെ കുറവിന് ഏറ്റവും നല്ല പരിഹാരങ്ങളിലൊന്നാണ് മാതളം. കാത്സ്യം, ഇരുമ്പ്, അന്നജം, നാരുകള്‍ എന്നിവ ഇതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിലെ ഇരുമ്പിന്‍റെ ആഗിരണം വർധിപ്പിച്ച് വിളർച്ച തടയുന്നു.

അഞ്ച്. ഈന്തപ്പഴം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പോഷകങ്ങളുടെ കലവറയാണ് ഈന്തപ്പഴം. ഇരുമ്പിന്‍റെ അംശം ധാരാളം അടങ്ങിയതിനാല്‍ ഇവ വിളർച്ചയെ തടയാന്‍ സഹായിക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ചോറ്റാനിക്കരയിൽ നിന്ന് കാണാതായ യുവാവിനെ കണ്ടെത്തി

0
കൊച്ചി : ചോറ്റാനിക്കരയിൽ നിന്ന് കാണാതായ തമിഴ്നാട് കാരെക്കുടി സ്വദേശിയെ കണ്ടെത്തി....

ആശവർക്കർമാർ തുടരുന്ന അനിശ്ചിതകാല സമരത്തിൽ സംസ്ഥാന സർക്കാറിനെ രൂക്ഷമായി വിമർശിച്ച് ഓർത്തഡോക്സ് സഭ

0
കോട്ടയം : സെക്രട്ടേറിയറ്റ് മുമ്പിലെ ആശവർക്കർമാർ തുടരുന്ന അനിശ്ചിതകാല സമരത്തിൽ സംസ്ഥാന...

ഭാര്യ തന്‍റെ നാല് കാമുകന്മാരുമായി ചേർന്ന് തന്നെ കൊല്ലാൻ പദ്ധതിയിടുന്നുവെന്ന് ഭർത്താവ്

0
ലക്‌നൗ : ഭാര്യ തന്റെ നാല് കാമുകന്മാരുമായി ചേർന്ന് തന്നെ...

ഈസ്റ്റർ ആശംസ പങ്കുവെച്ചുള്ള വീഡിയോയിൽ തൻ്റെ നിരപരാധിത്വം പരോക്ഷമായി സൂചിപ്പിച്ച് പി പി ദിവ്യ

0
കണ്ണൂർ : ഈസ്റ്റർ ആശംസ പങ്കുവെച്ചുള്ള വീഡിയോയിൽ തൻ്റെ നിരപരാധിത്വം...