Friday, October 11, 2024 4:15 pm

രക്തത്തിലെ പ്ലേറ്റ്‌ലറ്റ് വര്‍ധിപ്പിക്കാന്‍ സഹായിക്കും ഈ ഭക്ഷണങ്ങള്‍

For full experience, Download our mobile application:
Get it on Google Play

പ്ലേറ്റ് കൗണ്ട് കുറയുന്നതു മൂലം രോഗികളെ കുഴപ്പത്തിലാക്കുന്ന പനിയാണ് ഡെങ്കിപ്പനി. ആരോഗ്യമുള്ള ഒരു വ്യക്തിയുടെ പ്ലേറ്റ്‌ലറ്റ് കൗണ്ട് 1.5 ലക്ഷം മുതല്‍ 4 ലക്ഷം വരെയായിരിക്കും. ഡെങ്കിപ്പനി ബാധിക്കുന്നത് പ്ലേറ്റ്‌ലറ്റ് കൗണ്ട് കുറാന്‍ ഇടയാകും. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്നത് പ്ലേറ്റ്‌ലറ്റുകളുടെ കൗണ്ട് കുറയുന്നത് രക്തസ്രാവത്തിലേക്ക് നയിക്കും. ആരോഗ്യ സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ പ്ലേറ്റ്‌ലറ്റിന്റെ അളവ് നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. രക്തം സ്വീകരിക്കുന്നതിലൂടെയാണ് വേഗത്തില്‍ പ്ലേറ്റ്‌ലറ്റ് കൗണ്ട് വര്‍ധിപ്പിക്കുന്നത്. ഇതുകൂടാതെ പോഷകസമ്പുഷ്ടമായ ഭക്ഷണം കഴിക്കുന്നതിലൂടെയും പ്ലേറ്റ്‌ലറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സാധിക്കും. രക്തത്തിലെ പ്ലേറ്റ്‌ലറ്റ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളെ കുറിച്ച് അറിയാം…

* മാതളനാരങ്ങ – രക്തചംക്രമണം മെച്ചപ്പെടുത്താനും പ്ലേറ്റ്‌ലറ്റ് ഉത്പാദനം വര്‍ധിപ്പിക്കാനും സഹായിക്കുന്ന ആന്റി ഓക്‌സിഡന്റുകളാലും അവശ്യ പോഷകങ്ങളാലും സമ്പന്നമാണ് മാതളനാരങ്ങ.
* മത്തങ്ങ – വൈറ്റമിന്‍ എ, ഇരുമ്പ്, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്ന മത്തങ്ങ പ്ലേറ്റ്‌ലറ്റ് ഉത്പാദനത്തിന് സഹായിക്കുന്നു.
* പപ്പായ – വിറ്റാമിന്‍ സി, എന്‍സൈമുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് പപ്പായ. ഇത് പ്ലേറ്റ്‌ലറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനും ആരോ?ഗ്യം വീണ്ടെടുക്കാനും സഹായിക്കുന്നു.
ചീര – ഇരുമ്പ്, ഫോളേറ്റ്, വിറ്റാമിന്‍ കെ എന്നിവയാല്‍ സമ്പുഷ്ടമായ ചീര പ്ലേറ്റ്‌ലറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനും രക്തം കട്ടപിടിക്കാനും സഹായിക്കുന്നു.
ബീറ്റ്‌റൂട്ട് – രക്തം വര്‍ധിപ്പിക്കുന്ന ഗുണങ്ങള്‍ അടങ്ങിയ ബീറ്റ്‌റൂട്ടില്‍ ഇരുമ്പ്, ഫോളേറ്റ്, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് പ്ലേറ്റ്‌ലറ്റ് കൗണ്ട് വര്‍ധിപ്പിക്കാന്‍ സഹായിക്കും.

kannattu
dif
ncs-up
previous arrow
next arrow
Advertisment
silpa-up
sam
shanthi--up
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ചുവപ്പ് അനാർക്കലിയിൽ സുന്ദരിയായി രശ്മിക

0
നടി രശ്മിക മന്ദാന സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പുതിയ ചിത്രങ്ങള്‍ ശ്രദ്ധ...

ശബരിമലയിൽ ഇത്തവണ വെർച്വൽ ക്യൂ മാത്രമേ ഉണ്ടാകൂവെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്

0
പത്തനംതിട്ട: ശബരിമലയിൽ ഇത്തവണ വെർച്വൽ ക്യൂ മാത്രമേ ഉണ്ടാകൂവെന്ന് തിരുവിതാംകൂർ ദേവസ്വം...

മലപ്പുറത്ത് പ്ലസ് ടു വിദ്യാർത്ഥിയെ കാണാതായെന്ന് പരാതി ; പോലീസ് അന്വേഷണം ആരംഭിച്ചു

0
മലപ്പുറം: മലപ്പുറം കാരാത്തോട് നിന്നും പ്ലസ് ടു വിദ്യാർത്ഥിയെ കാണാതായതായി പരാതി....

ശബരിമല പൂങ്കാവനത്തിലെ ളാഹ മഞ്ഞതോട്ടിൽ പതിനേഴ് ആദിവാസി കുടുംബങ്ങൾ കൂടി ഭൂമിയുടെ അവകാശികളാകുന്നു

0
റാന്നി : ശബരിമല പൂങ്കാവനത്തിലെ ളാഹ മഞ്ഞതോട്ടിൽ പതിനേഴ് ആദിവാസി കുടുംബങ്ങൾ...