Monday, May 5, 2025 1:20 am

രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും ഈ പച്ചക്കറികള്‍

For full experience, Download our mobile application:
Get it on Google Play

ഒരു പ്രായം കഴിഞ്ഞാല്‍ ജീവിതശൈലീ രോഗങ്ങളില്‍ ജാഗ്രത പുലര്‍ത്തേണ്ടത് അത്യാവശ്യമായ കാര്യമാണ്. എന്നാല്‍ പലരും ഇക്കാര്യത്തില്‍ വിമുഖത പുലര്‍ത്തുകയാണ് ചെയ്യുന്നത്. സ്ത്രീകളെ അപേക്ഷിച്ച് ചെക്കപ്പ് നടത്താനും ഡോക്ടര്‍മാരെ പോയി കാണാനും പുരുഷന്മാര്‍ വിമുഖത കാണിക്കാറുണ്ടെന്ന് പല ആരോഗ്യ സര്‍വേകളും വെളിപ്പെടുത്തുന്നു. രക്തം ധമനികളുടെ ഭിത്തികളില്‍ ചെലുത്തുന്ന മര്‍ദമാണ് രക്തസമ്മര്‍ദം. ഹൃദ്രോഗം, വൃക്കരോഗം, പക്ഷാഘാതം എന്നിവയിലേക്ക് നയിക്കാന്‍ ഉയര്‍ന്ന രക്തസമ്മര്‍ദത്തിന് സാധിക്കും. 120/80 mmHg ആണ് സാധാരണ രക്തസമ്മര്‍ദ്ദ തോത്. ഭക്ഷണത്തിലെ വ്യതിനായങ്ങള്‍ മൂലം ചെറുപ്പക്കാരില്‍ പോലും ഇന്ന് രക്തസമ്മര്‍ദം ഉയരുന്നുണ്ട്. 18 വയസ്സിന് മുകളിലുള്ളവര്‍ ഇടയ്ക്കിടെ രക്തസമ്മര്‍ദം പരിശോധിച്ച് സാധാരണ തോതിലാണെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. രക്തസമ്മര്‍ദം കുറയ്ക്കാന്‍ ഭക്ഷണത്തിലെ മാറ്റം സഹായിക്കും. രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്ന പച്ചക്കറികള്‍ ഏതൊക്കെ എന്നു നോക്കാം.

* റാഡിഷ് – സോഡിയം കുറവും പൊട്ടാസ്യം കൂടുതലും ആണ് റാഡിഷില്‍. ഇത് രക്തസമ്മര്‍ദം സാധാരണ നിലയില്‍ നിര്‍ത്തുന്നു.
* കാരറ്റ് – പോഷക കലവറയാണ് കാരറ്റ്. രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്ന ബീറ്റാ കരോട്ടിനും പൊട്ടാസ്യവും കാരറ്റില്‍ ഉണ്ട്. അതിറോസ്‌ക്ലീറോസിസ്, പക്ഷാഘാതം ഇവയ്ക്കുള്ള സാധ്യതയും കുറയ്ക്കാന്‍ കാരറ്റിനു സാധിക്കും. ദിവസവും രണ്ട് കപ്പ് കാരറ്റ് ജ്യൂസ് കുടിക്കുന്നത് രക്തസമ്മര്‍ദവും ലിപ്പിഡിന്റെ സൂചകങ്ങളെയും കുറയ്ക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

* ഉലുവയില – ഉലുവയിലയും രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും. ദിവസവും ഉലുവ ഉപയോഗിക്കുന്നത് ചീത്ത കൊളസ്‌ട്രോളും ട്രൈഗ്ലിസറൈഡും കുറയ്ക്കുകയും നല്ല കൊളസ്‌ട്രോള്‍ കൂട്ടുകയും ചെയ്യും.
* സെലറി – താലൈഡുകള്‍ എന്ന ഫൈറ്റോകെമിക്കലുകള്‍ സെലറിയിലുണ്ട്. ഇത് ഹൃദയധമനികളിലെ കലകളെ റിലാക്‌സ് ചെയ്യിക്കുന്നു. രക്തപ്രവാഹം വര്‍ധിപ്പിക്കുകയും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുകയും ചെയ്യുന്നു. സെലറിയില്‍ ഉപ്പ് വളരെ കുറവും നാരുകള്‍, മഗ്‌നീഷ്യം, പൊട്ടാസ്യം ഇവ കൂടുതലും ആണ്. ഇത് രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
* ബീറ്റ് റൂട്ട് ജ്യൂസ് – ഹൈപ്പര്‍ ടെന്‍ഷന്‍ അഥവാ രക്താതിമര്‍ദം കുറയ്ക്കാന്‍ ദിവസവും ഒരു ഗ്ലാസ് ബീറ്റ് റൂട്ട് ജ്യൂസ് കുടിച്ചാല്‍ മതി. ബീറ്റ് റൂട്ടില്‍ ധാരാളം ഡയറ്ററി നൈട്രേറ്റ് (NO3) ഉണ്ടെന്നു കണ്ടു. മനുഷ്യശരീരം ഡയറ്ററി നൈട്രേറ്റിനെ ബയോളജിക്കലി ആക്ടീവ് നൈട്രേറ്റ് (NO2) ഉം നൈട്രിക് ഓക്‌സൈഡും (NO) ആയി മാറ്റുന്നു. ഇത് രക്തക്കുഴലുകളെ വിശ്രാന്തമാക്കുകയും രക്തപ്രവാഹം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും ചെയ്യും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തൃശൂർ പൂരത്തിനോടനുബന്ധിച്ച് പോലീസിന്റെ സ്പെഷ്യൽ ഡ്രൈവിൽ 15 മോഷ്ടാക്കൾ പിടിയിൽ

0
തൃശൂർ: തൃശൂർ പൂരത്തിനോടനുബന്ധിച്ച് പോലീസിന്റെ സ്പെഷ്യൽ ഡ്രൈവിൽ 15 മോഷ്ടാക്കൾ പിടിയിൽ....

ടൂറിസം മേഖലയെ കൂടുതല്‍ ആകര്‍ഷകവും പരിസ്ഥിതി സൗഹൃദവുമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി...

0
കണ്ണൂര്‍: ടൂറിസം മേഖലയെ കൂടുതല്‍ ആകര്‍ഷകവും പരിസ്ഥിതി സൗഹൃദവുമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍...

ബൈക്കും ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

0
ഇടുക്കി: ഇടുക്കി തൊടുപുഴയ്ക്കടുത്ത് ഞറുകുറ്റിയിൽ ബൈക്കും ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു....

മോഷ്ടിച്ച ആംബുലൻസ് കൊല്ലം ചിതറയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

0
തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ആശുപത്രിക്ക് മുന്നിൽ നിന്ന് മോഷ്ടിച്ച ആംബുലൻസ് കൊല്ലം...