Sunday, July 6, 2025 1:00 am

മകളെ കൊലപ്പെടുത്താനായി ക്വട്ടേഷൻ നൽകി അമ്മ, കൊലയാളി കൊന്നത് അമ്മയെ, സിനിമയെ വെല്ലുന്ന ട്വിസ്റ്റ്‌

For full experience, Download our mobile application:
Get it on Google Play

ആഗ്ര : മകളുടെ പെരുമാറ്റം മടുത്തു. 17കാരിയായ മകളെ കൊലപ്പെടുത്താനായി വാടകക്കൊലയാളിയെ കൂട്ടുപിടിച്ച 35കാരിയെ കൊലപ്പെടുത്തി ക്വട്ടേഷൻ ഏറ്റെടുത്തയാൾ. ക്വട്ടേഷൻ ഏറ്റെടുത്തയാൾ മകളുടെ കാമുകനാണെന്ന് 35കാരി തിരിച്ചറിഞ്ഞിരുന്നില്ല. ഉത്തർ പ്രദേശിലെ ജസ്രത്പൂരിലാണ് സംഭവം. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ മൃതദേഹത്തെ ചുറ്റിയുള്ള അന്വേഷണത്തിലാണ് വലിയ രീതിയിലുള്ള ട്വിസ്റ്റ് പുറത്ത് വന്നത്. അൽകാ ദേവി എന്ന യുവതിയാണ് കൌമാരക്കാരിയായ മകളുടെ പെരുമാറ്റത്തിൽ മടുത്ത് മകളെ കൊല്ലാൻ തീരുമാനിച്ചത്. സുഭാഷ് എന്ന വാടക്കക്കൊലയാളിയേയാണ് മകളെ കൊല്ലാനായി യുവതി വിളിച്ച് വരുത്തിയത്. എന്നാൽ വിളിച്ചു വരുത്തിയ കൊലയാളി മകളുടെ കാമുകനാണെന്ന് അൽകാ ദേവി അറിഞ്ഞിരുന്നില്ല.

17കാരി വിവാഹം ചെയ്യാമെന്ന് ഉറപ്പ് കൂടി നൽകിയതോടെ 38കാരനായ സുഭാഷ് സിംഗ് പെൺകുട്ടിയുടെ അമ്മയെ കൊല്ലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് വിശദമാക്കുന്നത്. ഒക്ടോബർ ആറിനാണ് 35കാരിയുടെ മൃതദേഹം പോലീസ് കണ്ടെത്തിയത്. ഇറ്റയ്ക്ക് സമീപത്തായാണ് മൃതദേഹം കണ്ടെത്തിയത്. കേസിൽ യുവാവും കൌമാരക്കാരിയും ബുധനാഴ്ച അറസ്റ്റിലായി. ഏതാനും മാസങ്ങൾക്ക് മുൻപ് അൽകാ ദേവിയുടെ മകൾ ഗ്രാമവാസിയായ മറ്റൊരാൾക്കൊപ്പം ഒളിച്ചോടിയിരുന്നു. ഇതിന് പിന്നാലെ ഫറൂഖാബാദിലെ അമ്മയുടെ വീട്ടിലേക്ക് മകളെ അയച്ചതോടെയാണ് പെൺകുട്ടി സുഭാഷുമായി ചങ്ങാത്തത്തിലാവുകയായിരുന്നു.

രാത്രി വൈകിയുള്ള പെൺകുട്ടിയുടെ ഫോൺവിളി ശ്രദ്ധിച്ച അമ്മയുടെ സഹോദരൻ വിവരം പെൺകുട്ടിയുടെ അമ്മയെ അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ പെൺകുട്ടിയ അമ്മ തിരികെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. മകളുണ്ടാക്കിയ നാണക്കേടിൽ പ്രകോപിതയായാണ് ഇവർ മകളെ കൊല്ലാനായി ആളെ കണ്ടെത്തിയത്. സെപ്തംബർ 27നാണ് അൽക സുഭാഷിന് 50000 രൂപ മകളെ കൊല്ലാനായി നൽകിയത്. മകളുടെ ചിത്രവും മറ്റ് വിവരവും നൽകിയതോടെയാണ് കാമുകിയെ ആണ് കൊലപ്പെടുത്തേണ്ടത് എന്ന് യുവാവിന് വ്യക്തമായത്. ഇതോടെ വിവരം ഇയാൾ കൌമാരക്കാരിയെ അറിയിച്ച് പെൺകുട്ടിയുടെ അമ്മയെ കൊലപ്പെടുത്തിയതെന്നാണ് ഇയാൾ പോലീസിന് മൊഴി നൽകിയിരിക്കുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്കൃത സർവ്വകലാശാലയിൽ ബി. എ. (മ്യൂസിക്) : സ്പോട്ട് അഡ്മിഷൻ ജൂലൈ ഒമ്പതിന്

0
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലുളള മ്യൂസിക്ക് വിഭാഗത്തിലെ ബി....

തൃശൂർ ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴുവിനെ കണ്ടെത്തി

0
തൃശൂർ : ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴുവിനെ കണ്ടെത്തി. പാകം ചെയ്ത്...

കാട്ടുപന്നി ശല്യം : ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ഷൂട്ടര്‍മാരെ നിയോഗിച്ചു

0
പത്തനംതിട്ട : ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ വനേതര ജനവാസ മേഖലകളില്‍ ജനങ്ങളുടെ ജീവനും...

വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവന്ന ലഹരി കടത്ത് സംഘത്തിലെ പ്രധാനി പിടിയിലായി

0
തേഞ്ഞിപ്പാലം: വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവന്ന ലഹരി കടത്ത്...