Tuesday, July 2, 2024 8:17 pm

അപകടം കണ്ടാല്‍ മുഖതിരിച്ച് വണ്ടി വഴിമാറ്റി പോകുന്നവരെ ഇവര്‍ നിങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തര്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : അപകടം കണ്ടാല്‍ മുഖതിരിച്ച് വണ്ടി വഴിമാറ്റി പോകുന്നവരെ ഇവര്‍ നിങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തര്‍. അപകടം അത് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. രക്ഷയ്ക്ക് നീട്ടുന്ന കരങ്ങളെ തട്ടിമാറ്റി വിലപിക്കുന്നവര്‍ക്ക് മുന്നില്‍ വാഹനം നിര്‍ത്താതെ മുഖം തിരിക്കുന്നവര്‍ അതു പോലെ ദുരന്തം വേറെയില്ല.

കോന്നി ഇളകൊള്ളൂര്‍ ബസ്സ് അപകടം നടന്ന സമയത്ത് രക്ഷാ പ്രവര്‍ത്തനത്തിനായി നാട്ടുകാരും ഉദ്യോഗസ്ഥരുമെല്ലാം എത്തുന്നതിന് മുന്‍പ് തന്നെ അപകടത്തിന്റെ ഭീകരത മനസിലാക്കി രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്ത നന്മ ഇനിയും ചോര്‍ന്ന് പോകാത്ത മനസ്സിന് ഉടമകളായ ചിലരുണ്ട് ആരും അറിയാതെ പോയ മുഖങ്ങള്‍. അതില്‍ ഒരാളാണ് കണ്‍സ്ട്രക്ഷന്‍ കോണ്‍ട്രാക്ടറായ വെച്ചൂച്ചിറ ചേത്തയ്ക്കല്‍ പുലിക്കുന്നേല്‍ സാന്റു പി എസ്. അരുവാപ്പുലം ഗ്രാമ പഞ്ചായത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സാന്റു കോന്നിയില്‍ എത്തിയത്. സംഭവം നടന്ന ദിവസം കോന്നിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയ ഇദ്ദേഹത്തിന്റെ ഫോണിലേക്ക് വന്ന മെസേജ് എന്താണെന്ന് അറിയാന്‍ വാഹനം റോഡില്‍ നിന്ന് മാറ്റി നിര്‍ത്തിയപ്പോള്‍ ആണ് അപകടത്തിന്റെ ഭയാനക ശബ്ദം കാതില്‍ വീഴുന്നത്.

കാറില്‍ നിന്ന് ഒടിയിറങ്ങി അപകടം നടന്ന പള്ളിയുടെ അടുത്ത് എത്തിയപ്പോഴേയ്ക്കും കാറും ബസ്സും ഒരു പരുവമായിരുന്നു എന്ന് സാന്റു ഭയത്തോടെയാണ് ഓര്‍ക്കുന്നത്. കാര്‍ ഓടിച്ച ആളെ ഇദ്ദേഹവും കൂടെ ഉണ്ടായിരുന്നവരും ചേര്‍ന്ന് അപകടം നടന്ന കാറില്‍ നിന്നും പുറത്തിറക്കാന്‍ നോക്കി എങ്കിലും നടന്നില്ല. ഈ സമയം കെ എസ് ആര്‍ റ്റി സി ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റ ഡ്രൈവറുടെ നിലകണ്ട് സ്തബ്ദനായ കണ്ടെക്ടര്‍ ഭയന്ന് നിലവിളിക്കുകയായിരുന്നു എന്നും ഇദ്ദേഹം ഓര്‍ത്തെടുക്കുന്നു. പിന്നെ ഒന്നും ആലോചിക്കാന്‍ നിന്നില്ല. സാന്റു ഇടിഞ്ഞു ഞെരുങ്ങിയ ബസ്സിന്റെ മുന്‍ഭാഗത്ത് കയറി കൂടെ ഉണ്ടായിരുന്നവരെയും കൂട്ടി ഇടിച്ചു മടങ്ങിയ ഇരുമ്പു കഷ്ണങ്ങള്‍ക്കിടയില്‍ നിന്ന് ഡ്രൈവറെ പുറത്തെടുത്ത് തന്റെ കാറില്‍ കയറ്റി നൂറേ നൂറില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

കെ എസ് ആര്‍ റ്റി സിയുടെ അമിത വേഗം ആയിരുന്നു അപകടത്തിന് കാരണമെന്നും കാര്‍ ഇതില്‍ ഇടിക്കാതിരിക്കാന്‍ ശ്രമിച്ചപ്പോള്‍ ആണ് അപകടം നടന്നതെന്നും ഇദ്ദേഹം പറയുന്നു. നിരവധി വാഹനങ്ങള്‍ ഈ സമയം സംഭവ സഥലത്ത് കൂടി കടന്ന് പോയിട്ടും അപകടത്തില്‍ പെട്ടവരെ രക്ഷിക്കാന്‍ ആരും തയ്യാറായില്ല. ഈ സമയത്താണ് ഇദ്ദേഹം രക്ഷാ പ്രവര്‍ത്തനത്തില്‍ മുന്നിട്ടിറങ്ങിയത് കൈത്താങ്ങായ് . ആരോഗ്യ പ്രവര്‍ത്തകരായ രമ്യ,ഉണ്ണിമായ എന്നിവരും ചേര്‍ന്നതോടെ അപകടത്തില്‍പ്പെട്ടവരെ എത്രയും വേഗം ആശുപത്രിയിലെത്തിക്കുന്നതില്‍ ലക്ഷ്യം കാണുകയായിരുന്നു. നന്മയുടെ കണികകള്‍ നഷ്ടപ്പെടാത്ത യുവത്വങ്ങള്‍ ഇനിയും ഉണ്ടന്ന് ഒരിക്കല്‍ക്കൂടി തെളിയുകയായിരുന്നു.

ജീവന്‍ തിരിച്ചു കിട്ടി ആശുപത്രികിടക്കിയല്‍ കഴിയുന്നവരുടെയും അവരുടെ ബന്ധുക്കളുടേയും മനസ്സുകളില്‍ ഇവര്‍ക്ക് ദൈവത്തിന്റെ സ്ഥാനം കിട്ടിയെങ്കിലും ആപത്തില്‍പ്പെട്ട് രക്ഷയ്ക്ക് വേണ്ടി കൈ നീട്ടുന്നവര്‍ക്ക് മുന്നില്‍ നിന്ന് മുഖം തിരിക്കാതെ തങ്ങളുടെ കടമയാണെന്ന് കരുതി പ്രവര്‍ത്തിച്ച ഇവര്‍ ആദരിക്കപെടേണ്ടവരാകുന്നു. ആ ആദരം അപകടത്തില്‍ പെട്ടവര്‍ ജീവനായി കേഴുമ്പോള്‍ മുഖം തിരിച്ച് നടന്നുപോകാതിരിക്കാന്‍ പുതുതലമുറയ്ക്ക് പ്രചോദനമാകുമെന്നും നമുക്ക് പ്രതീക്ഷിക്കാം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഐ.ടി, ആരോഗ്യ മേഖലകളിലെ നൈപുണ്യ പ്രോഗ്രാമുകളിലേക്ക് ഐ.സി.ടി. അക്കാദമി ഓഫ് കേരള അപേക്ഷകൾ ക്ഷണിച്ചു

0
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന ഐ.സി.ടി. അക്കാദമി ഓഫ് കേരള...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
സീറ്റ് ഒഴിവ് ചെന്നീര്‍ക്കര ഗവ.ഐടിഐ യില്‍ ഐഎംസിക്ക് കീഴില്‍ ചുരുങ്ങിയ ഫീസില്‍ കേന്ദ്രസര്‍ക്കാര്‍...

നിയമസഭയില്‍ ധനാഭ്യര്‍ത്ഥന ചര്‍ച്ചയുടെ മറുപടി പ്രസംഗത്തിനിടെ മന്ത്രി എംബി രാജേഷും പ്രതിപക്ഷ നേതാവ് വിഡി...

0
തിരുവനന്തപുരം: നിയമസഭയില്‍ ധനാഭ്യര്‍ത്ഥന ചര്‍ച്ചയുടെ മറുപടി പ്രസംഗത്തിനിടെ മന്ത്രി എംബി രാജേഷും...

മാന്നാര്‍ കൊല : കലയുടെ മൃതദേഹത്തിൻ്റെ അവശിഷ്ടമെന്ന് സംശയം, വസ്തുക്കൾ കിട്ടി ; ഭർത്താവിന്റെ...

0
ആലപ്പുഴ: മാന്നാറിൽ നിന്ന് കാണാതായ കലയെന്ന യുവതിയുടെ മൃതദേഹത്തിൻ്റെ അവശിഷ്ടങ്ങൾ എന്ന്...