മൂവാറ്റുപുഴ: പേഴക്കാപള്ളിയിൽ പട്ടാപ്പകൽ വീട് തുറന്ന് സ്വർണവും പണവും മോഷ്ടിച്ചു. ഇടപ്പാറ ബാവയുടെ വീട്ടിലാണ് കവർച്ച നടന്നത്. ബാവയും കുടുംബവും പള്ളിയിൽ പോയിരുന്ന സമയത്താണ് മോഷണം നടന്നത്. വാതിലുകൾ പൂട്ടി താക്കോൽ സൂക്ഷിച്ചിരുന്ന സ്ഥലത്തുനിന്നും താക്കോലെടുത്ത് വാതിൽ തുറന്നാണ് മോഷ്ടാവ് അകത്തു കടന്നത്. രണ്ട് അലമാരയിൽ സൂക്ഷിച്ചിരുന്ന ആറ് പവൻ സ്വർണവും, രണ്ട് ലക്ഷത്തോളം രൂപയുമാണ് മോഷണം പോയിട്ടുള്ളത്. മോഷണത്തിന് ശേഷം താക്കോൽ യഥാസ്ഥാനത്ത് വച്ചാണ് മോഷ്ടാവ് കടന്നുകളഞ്ഞത്. മൂവാറ്റുപുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പട്ടാപ്പകൽ ഇത്തരത്തിലുള്ള ഒരു മോഷണം നടന്നത് നാട്ടുകാരെ ആകെ അമ്പരപ്പിച്ചിട്ടുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























