പള്ളികളിൽ നമസ്‌കരിക്കാനെത്തുന്നവരുടെ ലാപ്‌ടോപ് മോഷ്ടിക്കുന്ന കള്ളൻ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്: പള്ളികളിൽ നമസ്‌കരിക്കാനെത്തുന്നവരുടെ ലാപ്‌ടോപ്പും മൊബൈൽ ഫോണുകളും മോഷ്ടിക്കുന്ന കള്ളൻ പിടിയിൽ. മലാക്‌പേട്ടിലെ മൂസാറംബാഗ് സ്വദേശിയായ അബ്ദുൽ നദീം (26) ആണ് പിടിയിലായത്. നമസ്‌കരിക്കാനെന്ന വ്യാജേന പള്ളിയിലെത്തുന്ന ഇയാൾ മറ്റുള്ളവർ നമസ്‌കരിക്കുമ്പോൾ ലാപ്‌ടോപ്പുകൾ അടങ്ങിയ ബാഗുമായി കടന്നുകളയുന്നതായിരുന്നു പതിവ്. നഗരത്തിലെ പള്ളികളിലെത്തി ലാപ്‌ടോപ്പുകൾ അടങ്ങിയെന്ന് കരുതുന്ന ബാഗുകൾ ആദ്യം തന്നെ മോഷ്ടാവ് ഉന്നമിടും. ഇവയുടെ ഉടമസ്ഥർ നമസ്‌കരിക്കുന്ന സമയം നോക്കിയാണ് ബാഗുമായി കടന്നുകളയുക.

ഓരോ മോഷണത്തിനും വ്യത്യസ്ത മസ്ജിദുകളാണ് ഇയാൾ തെരഞ്ഞെടുത്തിരുന്നത്. ആറു ലാപ്‌ടോപ്പുകളും മൊബൈൽ ഫോണുകളും ഇയാളിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ആസിഫ് നഗർ, ചാദർഘട്ട്, അഫ്‌സൽഗഞ്ച്, ഖൈറത്താബാദ്, ആബിദിസ് എന്നിവിടങ്ങളിലെ പള്ളികളിൽനിന്ന് മോഷ്ടിച്ച ലാപ്‌ടോപ്പുകളാണ് ഇയാളിൽനിന്ന് കണ്ടെടുത്തതെന്ന് പോലീസ് പറഞ്ഞു. പള്ളികളിൽനിന്ന് ലാപ്‌ടോപ്പുകൾ മോഷണം പോകുന്നത് പതിവായതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. അഫ്‌സൽഗഞ്ച് പോലീസും ടാസ്‌ക് ഫോഴ്‌സും ചേർന്ന് നടത്തിയ സംയുക്തനീക്കത്തിലാണ് മോഷ്ടാവിനെ പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്റ്റേഷൻ ഭരണം ഇന്നു മുതൽ എസ്ഐമാർക്ക് ; സംസ്ഥാനത്തെ പോലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ പോലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര മാറ്റം....

ആഭ്യന്തര മന്ത്രിയെ അധിക്ഷേപിച്ച കേസിൽ അര്‍ജുന്‍ ആയങ്കിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

0
കണ്ണൂർ: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ച കേസില്‍...

ഖർഗെക്കെതിരായ ജാത്യാധിക്ഷേപം ; ഇന്ന് കോൺ​ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം

0
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ ജാതി അധിക്ഷേപം നേരിട്ടുവെന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജ്ജുന്‍...

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ആറ് ജില്ലകളിൽ...