Tuesday, May 13, 2025 11:58 pm

അടുക്കളയിലെ പാത്രങ്ങൾ തുരുമ്പ് പിടിക്കാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

For full experience, Download our mobile application:
Get it on Google Play

അമ്മമാരുടെ ഏറ്റവും വലിയ വിഷമമാണ് അടുക്കളയിലെ പാത്രങ്ങൾ തുരുമ്പ് പിടിച്ച് പോകുന്നത്. ചിലപ്പോൾ അമിതമായി ഉപയോഗിക്കുമ്പോഴും മറ്റ് ചിലപ്പോൾ ശരിയായ പരിചരിക്കാത്തതുമൊക്കെ ഇതിന് കാരണമാകാറുണ്ട്. പ്രത്യേകിച്ച് എന്തെങ്കിലും ആഘോഷങ്ങളും ഉത്സവമൊക്കെ വരുമ്പോഴാണ് ഇത്തരത്തിൽ പാത്രത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ദീർഘനാളായി അലമാരിയിൽ വെറുതെ ഇരിക്കുന്ന പാത്രങ്ങൾ എന്തെങ്കിലും വിശേഷം വരുമ്പോൾ എടുക്കുന്ന സമയത്താണ് തുരുമ്പ് പലരുടെയും ശ്രദ്ധയിൽപ്പെടുന്നത് ഇത് മാറ്റാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ.
വേഗം വ്യത്തിയാക്കുക
ഭക്ഷണമുണ്ടാക്കി എത്ര ക്ഷീണിച്ചാലും വേഗത്തിൽ പാത്രങ്ങൾ വ്യത്തിയാക്കാൻ ശ്രമിക്കുക. കാരണം ദീർഘനേരം ഭക്ഷണം പാകം ചെയ്ത പാത്രങ്ങൾ സിങ്കിലിടുന്നത് അതിൽ തുരുമ്പുണ്ടാകാൻ കാരണമാകും. എന്നാൽ പാചകം ചെയ്ത പാത്രങ്ങൾ ചൂട് വെള്ളത്തിൽ മുക്കി വയ്ക്കുകയാണെങ്കിൽ തുരുമ്പ് പെട്ടെന്ന് ഉണ്ടാകാതിരിക്കാൻ സഹായിക്കും. പാചകം ചെയ്ത് ക്ഷീണിക്കുന്നവർ അങ്ങനെ ചെയ്യുന്നത് ഉചിതമായിരിക്കും.
എണ്ണ പുരട്ടി വെയ്ക്കാം
കാർബൺ സ്റ്റീലോ അല്ലെങ്കിൽ ഇരുമ്പ് പാത്രങ്ങളോ ഉപയോഗിക്കുന്നവർ അതിന് കുറച്ച് കൂടുതൽ ശ്രദ്ധ നൽകാൻ ശ്രമിക്കണം. ഇത്തരം പാത്രങ്ങൾ കഴുകി വ്യത്തിയാക്കി ഉണക്കിയ ശേഷം അതിൽ അൽപ്പം എണ്ണ പുരട്ടി വയ്ക്കാൻ ശ്രമിക്കണം. ഇത് ഈർപ്പത്തെ കളയാനും പാത്രം തുരുമ്പിക്കാതിരിക്കാനും സഹായിക്കുന്നു. വെളിച്ചെണ്ണയോ അല്ലെങ്കിൽ ഏതെങ്കിലും വെജിറ്റബിൾ ഓയിലോ കൈ വിരലുകളിലെടുത്ത് പാത്രത്തിൽ പുരട്ടി വെയ്ക്കാവുന്നതാണ്.

കഴുകാൻ അസിഡിറ്റി ഉള്ള ചേരുവകൾ ഉപയോഗിക്കാം
സാധാരണയായി പാചകം ചെയ്യുന്ന തിരക്കിനിടയിൽ പാത്രങ്ങൾ തുരുമ്പിക്കുന്നത് പലരും ശ്രദ്ധിക്കാറില്ല. എന്നാൽ ഇത്തരം പാത്രങ്ങൾ വിനാഗിരിയിലോ നാരങ്ങാവെള്ളത്തിലോ കഴുകുന്നതായിരിക്കും തുരുമ്പ് എടുക്കാതിരിക്കാനുള്ള എളുപ്പ മാ‍ർഗം. ഇവ രണ്ടും അസിഡിറ്റി ഉള്ളതാണ്, തുരുമ്പിനെ അലിയിക്കാൻ സഹായിക്കുന്ന ഒരു പ്രോപ്പർട്ടിയുള്ള ഈ ചേരുവകൾ പലപ്പോഴും പാത്രം വേഗത്തിൽ നശിക്കുന്നത് ഇല്ലാതാക്കാൻ ഏറെ സഹായിക്കാറുണ്ട്.
ഉണക്കി സൂക്ഷിക്കാം
പാത്രങ്ങൾ എപ്പോഴും ഉണക്കി സൂക്ഷിക്കാൻ ശ്രദ്ധിക്കുക. ഇത് വളരെ പ്രധാനമാണ്. പാത്രങ്ങൾ കഴുകിയ ശേഷം ഉണക്കി സൂക്ഷിക്കുക. പൈപ്പ് തുറന്ന് വിട്ട് നന്നായി പാത്രങ്ങൾ കഴുകി ഉണക്കിയ അഴുക്ക് എല്ലാം കളഞ്ഞ ശേഷം പാത്രത്തിൽ ഈർപ്പം അധികം ആഗിരണം ചെയ്യാതെ ടിഷ്യുവോ അല്ലെങ്കിൽ ടവ്വലോ ഉപയോഗിച്ച് തുടച്ച് വ്യത്തിയാക്കുക. ഷെൽഫുകൾക്കുള്ളിൽ സൂക്ഷിക്കുന്നതിന് മുമ്പ് അവ പൂർണ്ണമായും ഉണങ്ങാൻ ഫാനിൻ്റെ അടിയിലോ അല്ലെങ്കിൽ വെയിലത്തോ വെയ്ക്കാം. ഈർപ്പം വർദ്ധിക്കുന്നതും നാശവും തടയാൻ എണ്ണ തേയ്ക്കാൻ മറക്കരുത്.
കുതിർത്ത് വെയ്ക്കരുത്
പാചകത്തിന് ഇരുമ്പ് പാത്രങ്ങളാണ് ഉപയോഗിക്കുന്നതെങ്കിൽ ദീർഘനേരത്തേക്ക് അതിൽ ദ്രാവകങ്ങൾ സൂക്ഷിക്കാതിരിക്കാൻ ശ്രമിക്കുക. ഇത് ഒരു ഉത്തേജകമായി പ്രവർത്തിക്കുകയും കുക്ക്വെയർ വേഗത്തിൽ തുരുമ്പെടുക്കാൻ ഇടയാക്കുകയും ചെയ്യും. ഇരുമ്പ് പാത്രത്തിൽ തക്കാളി പോലുള്ള ഉപ്പും അമ്ലതയും ഉള്ള ചേരുവകൾ പാകം ചെയ്തിട്ടുണ്ടെങ്കിൽ ഉടൻ വൃത്തിയാക്കണം. ആസിഡുകൾക്ക് തുരുമ്പ് നീക്കം ചെയ്യാൻ കഴിയുമെങ്കിലും, അവ പാചകം ചെയ്യുന്നത് പാത്രത്തെ നശിപ്പിക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സെക്യൂരിറ്റി നിയമനം

0
പത്തനംതിട്ട : റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ രാത്രിസേവനത്തിന് സെക്യൂരിറ്റിയെ നിയമിക്കുന്നതിന്...

ജിഐഎസില്‍ ഹ്രസ്വകാല പരിശീലനം

0
സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് സര്‍ക്കാര്‍ ഇതര ഉദ്യോഗസ്ഥര്‍ക്കായി ജിഐഎസ് സംബന്ധിച്ച ഹ്രസ്വകാല...

മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ആൺ സുഹൃത്ത് കസ്റ്റഡിയിൽ

0
ദുബൈ: കരാമയിൽ മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ആൺ സുഹൃത്ത് കസ്റ്റഡിയിൽ....