മല കയറുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. മല കയറ്റത്തിനായി വരുമ്പോൾ നിലവിലുള്ള അസുഖങ്ങളെ സംബന്ധിച്ച ആശുപത്രി രേഖകളും മരുന്നുകളുടെ കുറിപ്പുകളും കരുതുക.
2. സന്നിധാനത്തില്‍ തിരക്കു കുറഞ്ഞ സമയത്താണ് ഹൃദയാഘാത മരണം കൂടുതല്‍ സംഭവിക്കുന്നത്. ഈ സമയം വേഗത്തില്‍ മല കയറുന്നതാണ് കാരണം. വളരെ സാവധാനം മല കയറണം.
3. നടക്കുമ്പോള്‍ നെഞ്ചുവേദന, തലകറക്കം, ശ്വാസം മുട്ടല്‍ തുടങ്ങിയവ ഉണ്ടായാല്‍ ഉടന്‍ അടുത്ത ആശുപത്രിയില്‍ സഹായം തേടുക.
4. അസ്വസ്ഥത അനുഭവപ്പെടുമ്പോള്‍ തൊട്ടടുത്തു കാണുന്ന പ്രഥമ ശുശ്രൂഷ കേന്ദ്രത്തിൽ സഹായം തേടണം.
5. ഹൃദ്രോഗം ഉള്ളവര്‍ പരമാവധി നീലിമല പാത വഴിയുള്ള കയറ്റം ഒഴിവാക്കുക.
6. ഒറ്റയടിക്കു മല കയറരുത്. ഇടയ്ക്കിടെ വിശ്രമിക്കണം.
7. ഡോക്ടര്‍ നിര്‍ദേശിച്ച മരുന്നുകള്‍ കൃത്യസമയത്തു കഴിക്കണം. സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ കരുതണം.
15 അടിയന്തര വൈദ്യ സഹായ കേന്ദ്രങ്ങള്‍ 24 മണിക്കൂറും ലഭ്യമാണ്
നീലിമലപാതയിലും സ്വാമി അയ്യപ്പന്‍ റോഡിലുമായി 15 അടിയന്തര വൈദ്യ സഹായ കേന്ദ്രങ്ങള്‍ ഉണ്ട്. ഇവ 24 മണിക്കൂറും പ്രവര്‍ത്തിക്കും. മല കയറുമ്പോള്‍ തളര്‍ച്ച, ക്ഷീണം എന്നിവ അനുഭവപ്പെടുമ്പോള്‍ വിശ്രമിക്കാനും ഓക്‌സിജന്‍ ശ്വസിക്കാനും സൗകര്യം ഉണ്ട് പള്‍സ് ഓക്‌സിമീറ്റര്‍, ഹൃദയ പുനരുജ്ജീവനത്തിനുള്ള എക്‌സ്റ്റേണല്‍ ഡിഫ്രിബിലേറ്റര്‍ തുടങ്ങിയ ഉപകരണങ്ങളും സജ്ജമാണ്. ഇതിനു പുറമേ നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളില്‍ കാര്‍ഡിയോളജി സെന്ററുകള്‍ ഉണ്ട്. ഇതിനു പുറമേ സന്നിധാനം, പമ്പ, നിലയ്ക്കല്‍ ആശുപത്രികളിലും ഹൃദ്രോഗത്തിനു പ്രഥമ ശുശ്രൂഷ സൗകര്യം ഉണ്ട്. അടിയന്തര വൈദ്യസഹായത്തിനു ആരോഗ്യ വകുപ്പിന്റെ കണ്‍ട്രോള്‍ റൂമില്‍ വിളിക്കാം. ഫോണ്‍ 04735 203 232
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]