സച്ചിന്‍ പൈലറ്റിനെ ചതിയനെന്ന് വിശേഷിപ്പിച്ച്‌ അശോക് ഗെലോട്ട്

For full experience, Download our mobile application:
Get it on Google Play

രാജസ്ഥാന്‍ : സച്ചിന്‍ പൈലറ്റിനെ ചതിയനെന്ന് വിശേഷിപ്പിച്ച്‌ അശോക് ഗെലോട്ട്. ഒരു ദേശീയമാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ഗെലോട്ട് ആറു തവണയാണ് സച്ചിനെ ചതിയന്‍ എന്നു വിളിക്കുന്നത്. 10 എംഎല്‍എമാരുടെ പിന്തുണയില്ലാത്ത സച്ചിന്‍ പൈലറ്റിനെ ഹൈക്കമാന്‍ഡിന് ഒരിക്കലും മുഖ്യമന്ത്രിയാക്കാന്‍ കഴിയില്ല. മാത്രമല്ല ഒരു ചതിയനെ മുഖ്യമന്ത്രിയാക്കാനാവില്ല. നേതൃത്വത്തിനെതിരെ ലഹളയുണ്ടാക്കിയ ആളാണ്  മാത്രമല്ല പാര്‍ട്ടിയെ വഞ്ചിച്ചയാളാണ്. ചതിയനാണ്  – ഗെലോട്ട് ആവര്‍ത്തിച്ച്‌ പറയുന്നു.

സ്വന്തം സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പരിശ്രമിക്കുന്ന ഒരു പാര്‍ട്ടി പ്രസിഡന്റിനെ ഇന്ത്യ ആദ്യമായി കാണുകയാകും 2020ല്‍ സച്ചിന്‍ പൈലറ്റ് എംഎല്‍എമാരുമായി നടത്തിയ പ്രശ്‌നത്തെ ചൂണ്ടിക്കാട്ടി ഗെലോട്ട് പറഞ്ഞു. ബിജെപി ഫണ്ട് ചെയ്ത പ്രതിസന്ധിയായിരുന്നു അതെന്നും തെളിവുകള്‍ വ്യക്തമാക്കാതെ ഗെലോട്ട് കൂട്ടിച്ചേര്‍ത്തു. ലഹളയുടെ സമയം പൈലറ്റ് ഡല്‍ഹിയില്‍ വെച്ച്‌ കേന്ദ്രമന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാന്‍, അമിത് ഷാ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ചില എംഎല്‍എമാര്‍ക്ക് 5 കോടിയും ചിലര്‍ക്ക് 10 കോടിയും ലഭിച്ചു. ബിജെപിയുടെ ഡല്‍ഹി ഓഫിസില്‍നിന്നാണ് പണം നല്‍കിയത്.’ – ഗെലോട്ട് ആരോപിച്ചു.

രണ്ടു വര്‍ഷമായി ഉപമുഖ്യമന്ത്രി പദത്തില്‍ ഇരുന്ന പൈലറ്റ് 19 എംഎല്‍എമാരുമായി ഡല്‍ഹിക്കടുത്ത് ഫൈവ് സ്റ്റാര്‍ റിസോര്‍ട്ടില്‍ ക്യാംപ് ചെയ്തു. ഒന്നുകില്‍ മുഖ്യമന്ത്രിയാക്കുക അല്ലെങ്കില്‍ പാര്‍ട്ടിക്കു പുറത്തേക്കുപോകും. ഇതായിരുന്നു പൈലറ്റ് മുന്നോട്ട് വെച്ചത്. എന്നാല്‍ പിന്നീട് സച്ചിന്‍റെ പക്ഷത്തുനിന്ന് എംഎല്‍എമാര്‍ മാറി. അതേസമയം 100ല്‍ അധികം എംഎല്‍എമാരുമായി ഗെലോട്ട് പക്ഷവും കരുത്തരായി. ഇതേത്തുടര്‍ന്ന് സച്ചിന്‍ പൈലറ്റ് തോല്‍വി സമ്മതിക്കുകയായിരുന്നു. പിന്നാലെ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനവും ഉപമുഖ്യമന്ത്രി പദവിയും അദ്ദേഹത്തിന് നഷ്ടമാകുകയും ചെയ്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

8കിലോ കഞ്ചാവുമായി 7 യുവാക്കൾ പിടിയിൽ ; ചില്ലറവിൽപനയ്ക്കായി വാങ്ങി ഉപയോഗിക്കും

0
തങ്കമണി : വീടിനുള്ളിൽ സൂക്ഷിച്ച എട്ടുകിലോ കഞ്ചാവുമായി ഏഴ് യുവാക്കളെ തങ്കമണി...

കുവൈത്തിലും സമീപ പ്രദേശങ്ങളിലും സ്ഫോടനങ്ങൾ ; ചരക്ക് കപ്പലിന് നേരെയും ആക്രമണം

0
കുവൈത്ത് സിറ്റി: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷങ്ങൾ രൂക്ഷമാകുന്നതിനിടെ മധ്യേഷ്യയിൽ...

മത്സ്യബന്ധനത്തിനിടെ വള്ളം മുങ്ങി മരിച്ചവരുടെ ബന്ധുക്കളെ സന്ദർശിച്ച് കെഎൻ ബാല​ഗോപാൽ

0
കൊല്ലം: കൊല്ലത്ത് മത്സ്യബന്ധനത്തിനിടെ വള്ളം മുങ്ങി മരിച്ചവരുടെ ബന്ധുക്കളെ മുൻ ധന...

കനത്തമഴ തുടരുന്നു : വൈദ്യുതിവിതരണ ശൃംഖലയ്ക്ക് 25.43 കോടി രൂപയുടെ നാശനഷ്ടം 25 കോടി

0
തിരുവനന്തപുരം : പലജില്ലകളിലും കനത്തമഴ തുടരുന്നു. അതിതീവ്ര മഴയിൽ സംസ്ഥാനത്ത് വൈദ്യുതിവിതരണ...