സ്ത്രീകളും പുരുഷൻമാരും ധരിക്കുന്ന കാഷ്വൽ ഔട്ട്ഫിറ്റാണിത്. ഏത് പ്രായക്കാർക്കും ഏത് ബോഡി ഷെയ്പുള്ളവർക്കും ധരിക്കാം. വനിതകൾ ജംസ്യൂട്ട് (Jumpsuit) ഉപയോഗിക്കുേമ്പാൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം.
വേനൽകാലത്തും ശൈത്യകാലത്തും കാഷ്വൽ വസ്ത്രമായുമെല്ലാം ഉപയോഗിക്കാമെന്നതാണ് ജം സ്യൂട്ടിെൻറ പ്രത്യേകത. സമ്മർ വെയറാണെങ്കിൽ പ്രിൻറഡാണ് ബെസ്റ്റ്. കോട്ടണിലാണ് സമ്മർവെയർ ജംസ്യൂട്ടുകൾ വരുന്നത്. ഡെനിമിെൻറ ജംസ്യൂട്ടുകൾ ലഭ്യമാണ്. ഇത്തരം ജംസ്യൂട്ട് ഉപയോഗിക്കുേമ്പാൾ കനം കുറഞ്ഞ ബെൽറ്റാണ് നല്ലത്.
അരക്കെട്ടിൽ വലിച്ച് കെട്ടുന്ന നാട പോലുള്ള ഡ്രോസ്ട്രിങും ഉപയോഗിക്കാം. കാഷ്വൽ ലുക്ക് കിട്ടാൻ േബ്ലസേഴ്സും ഇടാം. കുറച്ചൂകൂടി സ്റ്റൈലിഷ് ആക്കണമെങ്കിൽ കളർഫുൾ ജൂവലറി ഇടാം. സമ്മർവെയറായി ഉപയോഗിക്കുേമ്പാൾ ഫ്ലാറ്റ് ഹീൽസുള്ള ചെരുപ്പോ ഫ്ലാറ്റ് ലെതർ ചെരുപ്പോ വലിയ ബാഗോ ഉപയോഗിക്കാം.
ലോങ് കോട്ടായ ‘കാർഡിഗൻ’ ഇടുന്നത് ട്രെൻഡിങ് ഫാഷനാണ്. മുൻഭാഗം ഓപണായ കോട്ടാണിത്. മോഡസ്റ്റ് ഫാഷൻ തെരഞ്ഞെടുക്കുന്നവർക്ക് കാർഡിഗൻ നല്ല ഓപഷനാണ്.
േഫ്ലാറൽ, പ്രിൻറഡ് ജംസ്യൂട്ടിനൊപ്പം െപ്ലയിൻ ആയ കാർഡിഗനാണ് ഉചിതം. ഉള്ളിലുള്ളത് പ്രിൻറഡായതിനാൽ മുകളിലുള്ളത് െപ്ലയിൻ ആയിരിക്കണം. പോക്കറ്റുള്ളതിനാൽ സാധനങ്ങൾ ഇടാനും കഴിയും.
സിൽവർ, ഗോൾഡ്, ജംസ്റ്റോൺ, പേൾസ് എന്നിവയെല്ലാം ഇതിനൊപ്പം ഉപയോഗിക്കാം. ടി ഷർട്ട് പോലുള്ളവ ഉള്ളിലിട്ടിട്ട് സ്ലീവ്ലസ് ആയ സ്ട്രാപ്പുള്ള ജംസ്യൂട്ട് ധരിക്കുന്നതും ട്രെൻഡിയാണ്. ശൈത്യകാലത്ത് കട്ടിയുള്ള ടി ഷർട്ടുകൾ ഉള്ളിലിട്ടിട്ട് ജംസ്യൂട്ട് ധരിക്കുന്നവരും ധാരാളമുണ്ട്. ബൂട്ട്സാണ് ഇടേണ്ടത്. എന്നാൽ, വേനൽകാലത്ത് ഫ്ലാറ്റ് ചെരുപ്പുകളാണ് ഉചിതം.