കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റില്‍ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫിന് ജാമ്യം

For full experience, Download our mobile application:
Get it on Google Play

എറണാകുളം : കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റില്‍ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫിന് ജാമ്യം. കര്‍ശന ഉപാധികളോടെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശിയായ യുവതിയെ ഫ്‌ളാറ്റില്‍വെച്ച്‌ ഒരു വര്‍ഷത്തോളം പീഡിപ്പിച്ചെന്ന കേസില്‍ ഒളിവിലായിരുന്ന മാര്‍ട്ടിന്‍ ജൂണ്‍ 10 നാണ് പിടിയിലായത്.

ഇരുപത്തിരണ്ട് ദിവസം കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്ളാറ്റില്‍ തടങ്കലിലാക്കി ക്രൂരമായി മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയും നഗ്‌നവീഡിയോ പകര്‍ത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതി. യുവതിയില്‍നിന്ന് 5 ലക്ഷം രൂപ വാങ്ങിയതായും പരാതിയിലുണ്ട്.

ഫ്ളാറ്റില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൂട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. ശരീരത്തില്‍ പൊളളലേല്‍പ്പിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തു. 22 ദിവസങ്ങള്‍ ശേഷം യുവതി ഒരുവിധം ഫ്ളാറ്റില്‍നിന്ന് രക്ഷപ്പെടുകയായിരുന്നു.

ഒരുവര്‍ഷമായി യുവതിയും മാര്‍ട്ടിനും ഒരുമിച്ച്‌ കൊച്ചിയിലെ ഫ്ളാറ്റിലാണ് താമസം. ഇതിനിടെ ഇരുവരും തമ്മിലുണ്ടായ സാമ്ബത്തിക പ്രശ്നങ്ങളാണ് ശാരീരിക പീഡനത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. എറണാക്കുളം മറൈന്‍ ഡ്രൈവിലെ ഫ്ളാറ്റില്‍ 2020 ഫെബ്രുവരി മുതലാണ് പീഡനം നടന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...

സാമൂഹിക സൗഹാർദ്ദം തകർക്കുന്ന പരാമർശം; വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്കെതിരെ സിപിഐഎം

0
തിരുവനന്തപുരം: വര്‍ഗ്ഗീയതക്ക്‌ വളംവെക്കുന്ന പ്രസ്‌താവനയാണ്‌ വെള്ളാപ്പള്ളി നടേശൻ നടത്തിയതെന്ന് സിപിഐഎം. സിപിഐഎം...