കൊവിഡ് രോഗികളുമായി പോയ ആംബുലന്‍സ് മറിഞ്ഞുണ്ടായ അപകടത്തില്‍ 5 പേര്‍ക്ക് പരിക്കേറ്റു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കൊവിഡ് രോഗികളുമായി പോയ ആംബുലന്‍സ് മറിഞ്ഞുണ്ടായ അപകടത്തില്‍ 5 പേര്‍ക്ക് പരിക്കേറ്റു. സ്വകാര്യ ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം നടന്നത്. ജന. ആശുപത്രിയിലേക്ക് മാറ്റിയ ആരുടെയും പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി

രാവിലെ പതിനൊന്നു മണിയോടെയായിരുന്നു സംഭവം. മലയാലപ്പുഴയില്‍ നിന്ന് കൊവിഡ് രോഗികളുമായി പത്തനംതിട്ടയിലേക്ക് വരുകയായിരുന്നു ആംബുലന്‍സ് വാഹനം. ഇതിനിടെ ആണ് നഗരമധ്യത്തിലെ അബാന്‍ ജംഗ്ഷനില്‍ വച്ച്‌ സ്വകാര്യ ബസുമായി കൂട്ടിയിടിച്ച്‌ മറിഞ്ഞത്.

അപകടത്തില്‍ ഡ്രൈവറടക്കം 5 പേര്‍ക്ക് പരിക്കേറ്റു. ഇവരെ ഉടന്‍ തന്നെ സ്ഥലത്തെത്തിയ മറ്റ് ആoബുലന്‍സ് വാഹനത്തില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ബസിലുണ്ടായിരുന്ന ആര്‍ക്കും പരിക്കേറ്റിട്ടില്ല. ആരോഗ്യവകുപ്പിന്‍്റെ നിയന്ത്രണത്തിലുള്ളതാണ് അപകടത്തില്‍പ്പെട്ട ആംബുലന്‍സ് വാഹനം.

സിഗ്നല്‍ ശ്രദ്ധിക്കാതെ അമിത വേഗതയില്‍ ആംബുലന്‍സ് എത്തിയതാണ് അപകട കാരണമെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. അപകടത്തിനു ശേഷം ഇരുപതു മിനുറ്റോളം റോഡില്‍ വാഹനഗതാഗതം സ്തംഭിച്ചു. പൊലീസെത്തി തിരക്ക് നിയന്ത്രണ വിധേയമാക്കിയ ശേഷമാണ് വാഹനങ്ങള്‍ കടത്തിവിടാന്‍ തുടങ്ങിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...