രാത്രിയില്‍ ഉറക്കം കിട്ടിയില്ലെങ്കില്‍ പകലുറങ്ങി പരിഹരിക്കാറുണ്ടോ?

For full experience, Download our mobile application:
Get it on Google Play

രാത്രിയില്‍ കൃത്യമായി ഉറങ്ങിയില്ലെങ്കില്‍ അത് പകല്‍സമയത്തെ എല്ലാ ജോലികളെയും മോശമായി ബാധിക്കുമെന്ന് നമുക്കറിയാം. എന്നാല്‍ രാത്രിയില്‍ ശരിയായി ഉറക്കം ലഭിച്ചില്ലെങ്കില്‍ പകലുറക്കം നടത്തി അതിനെ പരിഹരിക്കാമല്ലോ എന്നായിരിക്കും നിങ്ങളില്‍ മിക്കവരും ചിന്തിക്കുന്നത്.

അരമണിക്കൂര്‍ നേരമോ, ഒരു മണിക്കൂര്‍ നേരമോ ഒക്കെ മയങ്ങിയുണര്‍ന്നാല്‍ തന്നെ തലേ ദിവസത്തെ ഉറക്കച്ചവടിന് ആശ്വാസം ലഭിക്കുമെന്ന് വിശ്വസിക്കുന്നവരും അത്തരത്തില്‍ ഉപദേശിക്കുന്നവരും കുറവല്ല.

എന്നാലിത് തീര്‍ത്തും തെറ്റായ ധാരണയാണെന്നാണ് മിഷിഗണ്‍ സ്റ്ററ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഒരു സംഘം ഗവേഷകര്‍ പറയുന്നത്. രാത്രിയിലെ ദീര്‍ഘനേരത്തെ ഉറക്കവും പകല്‍സമയത്തെ ചെറിയ മയക്കും തലച്ചോറിന്റെ പ്രവര്‍ത്തനവും തമ്മിലുള്ള ബന്ധം പരിശോധിക്കാന്‍ തങ്ങളുടെ ‘സ്ലീപ് ആന്റ് ലേണിംഗ് ലാബ്’ല്‍ നടത്തിയ പരീക്ഷണത്തിനൊടുവിലാണ് ഗവേഷകര്‍ ഇക്കാര്യം വ്യക്തമാക്കുന്നത്.

‘ഉറക്കമില്ലായ്മ എത്തരത്തിലാണ് ബുദ്ധിയുടെ പ്രവര്‍ത്തനഗതികളെ സ്വാധീനിക്കുന്നതെന്ന് കണ്ടെത്താനായിരുന്നു ഞങ്ങള്‍ ഈ പഠനം നടത്തിയത്. പകല്‍സമയത്തെ ചെറിയ മയക്കം ഒരിക്കലും രാത്രിയിലെ ഉറക്കമില്ലായ്മയെ പരിഹരിക്കില്ലെന്നാണ് ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.

ഈ ശീലങ്ങള്‍ തലച്ചോറിനെ പ്രതികൂലമായി ബാധിക്കുമെന്നും ജോലി അടക്കമുള്ള കാര്യങ്ങള്‍ ഇതുമൂലം പ്രശ്‌നത്തിലാകാമെന്നും ഞങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്…’- പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ കിംബേര്‍ലി ഫെന്‍ പറയുന്നു.

കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും തുടര്‍ച്ചയായ ഉറക്കം നമുക്ക് ലഭിക്കേണ്ടതുണ്ട്. ഇതില്‍ പല ഘട്ടങ്ങളിലായാണ് ഉറക്കം സംഭവിക്കുന്നത്. ‘സ്ലോ വേവ് സ്ലീപ്’ (എസ്ഡബ്ല്യൂഎസ്) എന്ന ഘട്ടമാണ് കൂട്ടത്തില്‍ ഏറ്റവും പ്രധാനം. ശരീരവും മനസും ഒരുപോലെ ‘റിലാക്‌സ്’ ആകുന്ന ഘട്ടമാണ് ഇത്.

ഈ ഘട്ടത്തില്‍ തലച്ചോറിന്റെ പ്രവര്‍ത്തനം കുറയുകയും, പേശികള്‍ മുഴുവനായി വിശ്രമത്തിലാവുകയും, നെഞ്ചിടിപ്പും ശ്വാസഗതിയും മന്ദഗതിയിലാവുകയും ചെയ്യുന്നു. ഇത്തരത്തില്‍ ഉറക്കം പരിപൂര്‍ണ്ണമായാല്‍ മാത്രമേ പിന്നീട് ഉണരുമ്പോള്‍ തലച്ചോര്‍ ഉന്മേഷപൂര്‍വ്വവും കാര്യക്ഷമമായും പ്രവര്‍ത്തിക്കൂ എന്നും ഗവേഷകര്‍ ഓര്‍മ്മിപ്പിക്കുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എത്യോപ്യയിൽ നിന്ന് ഹൈദരാബാദിലെത്തിയ യാത്രക്കാരന് എബോള ലക്ഷണങ്ങൾ

0
ഹൈദരാബാദ് : രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എബോള വൈറസ് ബാധയെന്ന്...

കിഫ്ബി കേരളത്തിന് ‘ബാധ്യത’ ; 21,000 കോടിയുടെ കടക്കെണിയെന്ന് കെ.എം. ചന്ദ്രശേഖർ സമിതി

0
തിരുവനന്തപുരം : സംസ്ഥാന ബജറ്റിന് പുറത്തുനിന്ന് വികസന ഫണ്ട് കണ്ടെത്താൻ രൂപീകരിച്ച...

വനംവകുപ്പിന്റെ അനാസ്ഥയെത്തുടര്‍ന്ന് മുട്ടില്‍ മരംമുറി കേസില്‍ കുറ്റപത്രം നല്‍കാനായില്ല

0
തിരുവനന്തപുരം: വനംവകുപ്പിന്റെ അനാസ്ഥയെത്തുടര്‍ന്ന് മുട്ടില്‍ മരംമുറി കേസില്‍ കുറ്റപത്രം നല്‍കാനായില്ല. 52...

സംസ്ഥാന സർക്കാരിന്റെ ധവള പത്രം കടുത്ത ആശങ്ക പല മേഖലയിലും ഉയർത്തുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന...

0
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധവള പത്രം കടുത്ത ആശങ്ക പല മേഖലയിലും...