കൊച്ചി : കുട്ടികളേയും മുതിര്‍ന്നവരേയും ഒരുപോലെ ബാധിക്കുന്ന പ്രശ്നമാണ് ഓര്‍മ്മക്കുറവ്. പ്രായമാകുന്തോറും ഓര്‍മ്മക്കുറവ് മുതിര്‍ന്നവരെ ബാധിക്കുന്നു. അതുപോലെ പഠിക്കുന്നതൊന്നും ഓർമ്മയിൽ നിൽക്കുന്നില്ലന്ന പരാതിയാണ് കുട്ടികൾക്ക്. എന്നാൽ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഓര്‍മ്മക്കുറവ് നമുക്ക് പരിഹരിക്കാനാവുമെന്നാണ് ഇതുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ തെളിയിക്കുന്നത്.
1. വ്യായാമം ചെയ്യുന്നത് ഓര്‍മ്മശക്തി വര്‍ദ്ധിക്കും. ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും ജിമ്മിൽ പോയി വ്യായാമം ചെയ്യുക
2. മധ്യവയസ്കനായ ഒരാള്‍ ഒരു ദിവസം രണ്ടോ അതിലധികമോ ഗ്ലാസ് മദ്യം കുടിക്കുന്നത് ഓര്‍മ്മ കുറവ് ഉണ്ടാകാനിടയാകും. അതിനാല്‍ അമിത മദ്യപാനം ഉപേക്ഷിക്കുക.
3. മനസിനും ശരീരത്തിനും നല്ല ഉണര്‍വ്വ് നൽകാൻ ഉറക്കത്തിനാകും. കൂടുതല്‍ ഉറക്കം ഏകാഗ്രത വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം നല്ലൊരു ദിവസവും പ്രദാനം ചെയ്യുന്നു. കുട്ടികളില്‍ ആവശ്യത്തിന് ഉറക്കം ശീലമാക്കുകയാണെങ്കില്‍ അവരുടെ ഓര്‍മ്മശക്തി വര്‍ദ്ധിക്കുകയും ശരീരത്തിനും മനസ്സിനും ഉണര്‍വ്വ് നല്‍കുകയും ചെയുന്നു.
4. ദിവസവും ഒരു ഭക്ഷണം തന്നെ കഴിക്കാതെ ഭക്ഷണ ശീലത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുക. തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്ലതാണ്. സൂപ്പ്, ഇലക്കറികള്‍, പച്ചക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍കൊള്ളിക്കുക.
5. ദിവസവുമുള്ള ധ്യാനവും യോഗയും ഉത്ക്കണ്ഠ, വിഷാദം, ആസക്തി എന്നിവ അകറ്റാൻ സഹായിക്കുന്നു. കൂടാതെ നമ്മുടെ ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും ധ്യാനവും യോഗയും സഹായകമാണ്. ഒരാഴ്ചയില്‍ കുറഞ്ഞത് നാല് ദിവമെങ്കിലും 45 മിനുട്ട് നേരം ധ്യാനവും യോഗയും ചെയ്യണം.
6. കാപ്പിക്കുരു ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കുന്നതായി ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയിലെ ഗവേഷക സംഘം അഭിപ്രായപ്പെടുന്നു. ആയതിനാല്‍ ദിവസവുമുള്ള കാപ്പി ഉപയോഗം ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.
7. മല്‍സ്യത്തില്‍ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നു. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് ഉത്തമമാണ്. വിഷാദരോഗം, സ്ട്രോക്ക് എന്നിവ ഒരു പരിധിവരെ തടയുന്നതിവും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.
8. കശുവണ്ടിയും ചോക്കലേറ്റും ഉപയോഗിക്കുക. ചോക്കലേറ്റില്‍ കാപ്പിക്കുരു അടങ്ങിയിരിക്കുന്നു. ഇത് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. കശുവണ്ടി വിറ്റാമിന്‍ ഇയുടെ കലവറയാണ്.
9. വെളുത്തുള്ളി ഭക്ഷണത്തില്‍ ധാരാളം ഉള്‍കൊള്ളിക്കുന്നത് നല്ലതാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് തുല്യമായി നിലനിര്‍ത്താന്‍ സഹായകമാണ്. കാബേജ്, കോളിഫ്ളവര്‍, പയറുവര്‍ഗ്ഗത്തില്‍പെട്ട ഭക്ഷണപദാര്‍ത്ഥങ്ങള്‍, ധാന്യങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍കൊള്ളിക്കുക.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.