കോന്നി വനം വകുപ്പ് വെറ്റിനറി ഓഫീസ് അറ്റകുറ്റപണികൾ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : ജീർണ്ണാവസ്ഥയിലായ വനം വകുപ്പിന്റെ കോന്നി വെറ്റിനറി ഓഫീസ് അറ്റകുറ്റപണികൾ നടത്തി നവീകരിക്കുന്നതിനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. കെട്ടിടത്തിന്റെ ചോർന്നൊലിക്കുന്ന മേൽക്കൂര ഇളക്കി മാറ്റി പുനർനിർമിക്കുന്ന ജോലികൾ ആണ് ഇപ്പോൾ നടക്കുന്നത്. മുറികൾക്കുള്ളിലെ അറ്റകുറ്റപണികളും നടത്തുന്നുണ്ട്. അൻപത് വർഷത്തിന് മുകളിൽ പഴക്കമുള്ളതാണ് കോന്നി ഫോറെസ്റ്റ് റേഞ്ച് ഓഫീസിന് സമീപം പ്രവർത്തിക്കുന്ന വനം വകുപ്പിന്റെ വെറ്റിനറി ഓഫീസ് കെട്ടിടം. കേരളത്തിലെ ചീഫ് വെറ്റിനറി ഓഫീസ് ആയിരുന്നു കോന്നിയിലേത്. എന്നാൽ പിന്നീട് ഇത് മുത്തങ്ങയിലേക്ക് മാറ്റുകയും കോന്നിയിലേത് ഫോറെസ്റ്റ് വെറ്റിനറി ഓഫീസ് ആക്കി മാറ്റുകയുമായിരുന്നു. കേരളത്തിലെ വിവിധ ജില്ലകളിൽ വനം വകുപ്പ് വെറ്റിനറിയുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ കോന്നിയിൽ നിന്നായിരുന്നു ഡോക്ടർ പോയിരുന്നത്. കടുവകളുടേത് അടക്കമുള്ള ജഡങ്ങൾ ഈ അടുത്ത കാലത്ത് കോന്നി വെറ്റിനറി ഓഫീസിൽ പോസ്റ്റ്മോർട്ടം നടത്തിയിരുന്നു. രണ്ട് മുറികൾ മാത്രമാണ് നിലവിലെ ഓഫീസിന് ഉള്ളത്. കോന്നി ആനത്താവളത്തിന് അടുത്തായാണ് ഓഫീസ് പ്രവർത്തിക്കുന്നത് എന്നതിനാൽ തന്നെ കോന്നി ആനതാവളത്തിലെ ആനകളുടെ ചികിത്സക്കും ഓഫീസിന്റെ സേവനം പ്രയോജനപെടുത്തി വരുന്നുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്ര നിർമാണത്തിൽ ഏവരുടെയും കൂട്ടായ പരിശ്രമം അനിവാര്യം; രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതിയുടെ സന്ദേശം

0
ന്യൂഡൽഹി: 80-ാം സ്വാതന്ത്ര്യദിനത്തിന്റെ തലേന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി...

പെരിങ്ങോട്ടുകര ദേവസ്ഥാനം തന്ത്രി ഉണ്ണി ദാമോദരനും മരുമകന്‍ ടി.എ.അരുണിനും എതിരെ വ്യാജ പീഡന പരാതി...

0
ബെഗളൂരു: തൃശൂര്‍ പെരിങ്ങോട്ടുകര ദേവസ്ഥാനം തന്ത്രി ഉണ്ണി ദാമോദരനും മരുമകന്‍ ടി.എ.അരുണിനും...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം : പ്രതിക്ക് തടവും പിഴയും വിധിച്ച്‌ പത്തനംതിട്ട...

0
പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് ബന്ധം സ്ഥാപിക്കുകയും...