രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ പദയാത്ര ഇന്ന് മൂന്നാം ദിനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര ഇന്ന് മൂന്നാം ദിനം. രാവിലെ 7 മണിക്ക് നാഗർകോവിൽ സ്‌കോട്ട് കോളേജിൽ നിന്ന് ആരംഭിച്ച പദയാത്ര 10.30 ഓടെ വിശ്രമത്തിനായി പുലിയൂർ കുറിച്ചിയിൽ തങ്ങും. തുടർന്ന് നാലുമണിക്ക് പുനരാരംഭിക്കുന്ന പദയാത്ര ഏഴു മണിയോടെ മുളകുംമൂട് സമാപിക്കും. യാത്രയുടെ വിശ്രമവേളകളിൽ വിവിധ മേഖലകളിലെ പ്രമുഖരുമായും സാധാരണക്കാരുമായും രാഹുൽഗാന്ധി സംവദിക്കും. ഇന്ന് ഉച്ചക്ക് രാഹുൽ മാധ്യമങ്ങളെയും കാണുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾ തുറന്നു കാട്ടുകയെന്നതാണ് പദയാത്രയുടെ ലക്ഷ്യം. കഴിഞ്ഞ ദിവസം കന്യാകുമാരിയിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പദയാത്ര ഫ്‌ലാഗ് ഓഫ് ചെയ്തത്. ഗാന്ധി മണ്ഡപത്തിൽ നടന്ന പ്രാർഥനാ യോഗത്തിന് ശേഷമാണ് യാത്ര ആരംഭിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാറിനുള്ളിൽ കുടുങ്ങിയ പത്തുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയിൽ

0
വാഷിങ്ടൺ: മുത്തശ്ശി മറന്നതിനെത്തുടർന്ന് എട്ടുമണിക്കൂറോളം കാറിനുള്ളിൽ കുടുങ്ങിയ പിഞ്ചുകുഞ്ഞിനെ മരിച്ചനിലയിൽ കണ്ടെത്തി....

യെമനിലും സൊമാലിയയിലും കപ്പലുകൾ റാഞ്ചി ; 22 ഇന്ത്യക്കാർ ബന്ദികൾ

0
മുംബൈ : യെമനിലും സൊമാലിയയിലും രണ്ട് ചരക്കുക്കപ്പലുകളിൽ 22 ഇന്ത്യാക്കാരെ ബന്ദികളാക്കി....

സ്കൂൾ കലോത്സവം : വിധികർത്താക്കൾ അംഗീകൃത പാനലിലുള്ളവർ മതി ; മാർക്ക് വേദിയിൽ പ്രദർശിപ്പിക്കണം

0
തിരുവനന്തപുരം : സ്‌കൂൾ കലോത്സവത്തിൽ വിധികർത്താക്കൾ ഓരോ കുട്ടിക്കും ഗ്രൂപ്പിനും നൽകിയ...

പഴം സംഭരണകേന്ദ്രങ്ങളിൽ രാസവസ്തുക്കൾ ഉപയോഗിക്കുന്നതായി കണ്ടെത്തൽ ; ഉഡുപ്പി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ഉഡുപ്പി : വാഴപ്പഴം സംഭരണകേന്ദ്രങ്ങളിൽ രാസവസ്തുക്കളും കൃത്രിമ നിറങ്ങളും ഉപയോഗിക്കുന്നതായി കണ്ടെത്തി...