ആലപ്പുഴ : ചെന്നിത്തലയിൽ പള്ളിയോടം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ മൂന്നാമത്തെയാളുടെ മൃതദേഹം കണ്ടെത്തി. ചെന്നിത്തല സ്വദേശി രാഗേഷിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം മാവേലിക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
പതിനെട്ടുകാരനായ ആദിത്യൻ, ചെറുകോൽ സ്വദേശി വിനീഷ് എന്നിവരുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. പ്ലസ്ടു വിദ്യാർഥിയാണ് ആദിത്യൻ. ചെറുകോൽ സ്വദേശിയാണ് വിനീഷ്. ആറന്മുള ഉത്രട്ടാതി ജലോത്സവത്തിന് പുറപ്പെട്ട പള്ളിയോടം ഒഴുക്കിൽപ്പെട്ട് മറിയുകയായിരുന്നു.