ആര്യ വൈദ്യ ഫാർമസി സ്ഥാപകന്‍റെ മകളെ കൊന്ന് സ്വ‍ർണവും പണവുമായി മുങ്ങിയ നേപ്പാളി സംഘത്തിലെ മൂന്നാമനും പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കോയമ്പത്തൂർ: ആര്യ വൈദ്യ ഫാർമസി സ്ഥാപകന്റെ മകളായ വയോധികയുടെ കൊലപാതകത്തിൽ ഒരു നേപ്പാളി കൊലയാളി സംഘത്തിലെ യുവാവ് കൂടി അറസ്റ്റിലായി. ആര്യ വൈദ്യ ഫാർമസി (എവിപി) സ്ഥാപകനായ പരേതനായ പി.വി. രാമ വാര്യരുടെ മകൾ കസ്തൂരി ജി. കുട്ടി (83)യെ ആണ് കോയമ്പത്തൂരിലെ നഞ്ചുണ്ടപുരം റോഡിലുള്ള വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ മൂന്നാമത്തെ പ്രതിയാണ് പിടിയിലായിരിക്കുന്നത്. ദമുർ ബഹദൂർ ബുദ്ധ എന്ന 26കാരനെയാണ് തമിഴ്നാട് പോലീസിന്റ പ്രത്യേക സംഘം ബെംഗളൂരുവിൽ നിന്നും അറസ്റ്റ് ചെയ്തത്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരിൽ ഒരാൾ ആണ് പിടിയിലായ ദമുർ ബഹദൂർ ബുദ്ധ എന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം അറസ്റ്റിൽ ആയ രാകേഷ്, ദിലീപ് എന്നിവരുടെ മൊഴിയാണ് ഒളിവിലായിരുന്ന പ്രതിയെ പിടികൂടാൻ പോലീസിനെ സഹായിച്ചത്. കോയമ്പത്തൂരിലെ നഞ്ചുണ്ടപുരം റോഡിലുള്ള വസതിയിലാണ് കസ്തൂരി കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം വെള്ളിയാഴ്ച പുലർച്ചെയാണ് വീടിനുള്ളിൽ കടന്ന് കസ്തൂരിയെ ആക്രമിച്ച ശേഷം സ്വർണവും പണവുമായി അക്രമികൾ രക്ഷപ്പെട്ടത്. കൈകളും കാലുകളും കെട്ടി വായിൽ പശയുള്ള ടേപ്പ് ഒട്ടിച്ച മൃതദേഹം കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു. മോഷണത്തിനിടെയാണ് കൊലപാതകം നടന്നതെന്ന് പോലീസ് സംശയിക്കുന്നു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...

ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; മുന്നൂറോളം വീടുകൾ തകർന്നു

0
പോമാസ്: ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ ഗ്രാമമായ പോമാസിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക്...