എടത്വ: തലവെടി തിരുപനയന്നൂർകാവ് ത്രിപുര സുന്ദരി ക്ഷേത്രത്തിൽ ശിവലിംഗം പ്രതിഷ്ഠിച്ചു. ക്ഷേത്ര മുഖ്യതന്ത്രി പട്ടമന നീലകണ്ഠരര് ആനന്ദൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. സഹതന്ത്രി ഭരദ്വാജ് ആനന്ദൻ പട്ടമന, മേൽശാന്തിമാരായ ഇരമല്ലിക്കര മരങ്ങാട്ട് ഗോവിന്ദൻ നമ്പൂതിരി,ഡോ.ഗോവിന്ദൻ നമ്പൂതിരി, സതീശൻ നമ്പൂതിരി, ഗോപു നമ്പൂതിരി എന്നിവർ സഹകാർമ്മികത്വം വഹിച്ചു.
തുടർന്ന് നടന്ന പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു ഉദ്ഘാടനം ചെയ്തു. ക്ഷേത്രസമിതി പ്രസിഡൻ്റ് കെ.ആർ.ഗോപകുമാർ അധ്യക്ഷത വഹിച്ചു. റവ.ഫാദർ ഏബ്രഹാം തോമസ് മുഖ്യസന്ദേശം നല്കി. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത്,തലവടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ ജോജി ജെ.വൈലപള്ളി, അംഗം ബിനു സുരേഷ്,കേരള കൗൺസിൽ ഓഫ് ചർച്ചസ് താലൂക്ക് പ്രസിഡൻറ് പ്രകാശ് പനവേലി ,സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി.ഇടിക്കുള എന്നിവർ ആശംസകൾ നേർന്നു.
വിശ്വാസികളായ ഭക്തജനങ്ങൾക്ക് ആർക്കും വിലക്കില്ലാതെ തന്റെ ദേഹശുദ്ധി പാലിച്ച് കലശമാടി ശിവനെ പൂജിക്കാൻ കാഷ്മീരി സംമ്പ്രദായത്തിലെ താന്ത്രിക വിധിപ്രകാരം ഉള്ള പ്രതിഷ്ഠയാണിത്. നാളെമുതൽ മാർച്ച് 4 വരെ നടക്കുന്ന തിരുവുത്സവത്തിന് ഇന്ന് വൈകിട്ട് 6.30ന് ദീപാരാധനയ്ക്കു ശേഷം തൃക്കൊടിയേറ്റ് ചടങ്ങ് നടക്കും.ക്ഷേത്ര മുഖ്യതന്ത്രി പട്ടമന നീലകണ്ഠരര് ആനന്ദൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും.
യു.ആർ.എഫ് ലോക റെക്കോഡിൽ ഇടം പിടിച്ചതിന് ശേഷമുള്ള ആദ്യത്തെ തൃക്കൊടിയേറ്റാണ് കൃഷ്ണശില ധ്വജത്തിൽ നടക്കുന്നതെന്ന് ക്ഷേത്രസമിതി ചെയർമാൻ പി.ആർ.വി. നായർ തട്ടങ്ങാട്ട്, പ്രസിഡൻ്റ് കെ.ആർ ഗോപകുമാർ, ക്ഷേത്ര നിയമോപദേഷ്ടാവ് അഡ്വ.മുരളി മനോഹർ,ജനറൽ സെക്രട്ടറി അജികുമാർ കലവറശ്ശേരിൽ, പി.ആർ.ഒ: മനോഹരൻ വെറ്റിലക്കണ്ടം, മീഡിയ കൺവീനർ പിയൂഷ് പ്രസന്നൻ എന്നിവർ അറിയിച്ചു.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.