പത്തനംതിട്ട – തിരുനെല്ലി സൂപ്പര്‍ ഡീലക്സ് സര്‍വീസ് ശനിയാഴ്ച പുനരാരംഭിക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയില്‍ നിന്നും തിരുനെല്ലി ക്ഷേത്രം വരെ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്സ് പുനരാരംഭിക്കുന്നതിന്റെ ഫ്ളാഗ് ഓഫ് ആരോഗ്യ വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ശനിയാഴ്ച വൈകുന്നേരം ആറിന് പത്തനംതിട്ട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിര്‍വഹിക്കും. ജനങ്ങളുടെ നിരന്തരമായ ആവശ്യപ്രകാരം ആരോഗ്യ മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ചീഫ് ഓഫീസില്‍ നിന്നും സര്‍വീസ് പുനരാരംഭിക്കാന്‍ നടപടി എടുത്തത്.

റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാല, രാമപുരം, കൂത്താട്ടുകുളം, തൃശൂര്‍, കോഴിക്കോട്, മാനന്തവാടി വഴി തിരുനെല്ലി ക്ഷേത്രം വരെയാണ് സര്‍വീസ് നടത്തുന്നത്.   പത്തനംതിട്ടയില്‍ നിന്നും വൈകുന്നേരം അഞ്ചിന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ ഏഴിന് തിരുനെല്ലിയിലും തിരിച്ച് വൈകുന്നേരം 6.15 ന് പുറപ്പെട്ട് രാവിലെ മൂന്നിന് തിരിച്ച് പത്തനംതിട്ടയിലും എത്തുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.

പത്തനംതിട്ട ഡിപ്പോയില്‍ നിന്നും ആരംഭിച്ച ഗവിയിലേക്കും കുമരകത്തേക്കുമുളള സര്‍വീസുകള്‍ക്ക് നല്ല ജനപിന്തുണയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മൂന്നാര്‍, വാഗമണ്‍, തേക്കടി എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ ഉടന്‍ തന്നെ ആരംഭിക്കുമെന്നും പത്തനംതിട്ട ക്ലസ്റ്റര്‍ ഓഫീസര്‍ തോമസ് മാത്യു പറഞ്ഞു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്കൻ സൈനികർക്കെതിരെ നടന്ന മിസൈൽ ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ട്രംപ്

0
വാഷിംഗ്‌ടൺ: ജോർദാനിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന്...

വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി ; വര്‍ധിച്ചത് 9.50 രൂപ

0
ഡല്‍ഹി : രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. സിലിണ്ടര്‍...

ഷാർജയിലെ അപ്പാർട്മെന്റിൽ പ്രവാസി സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തി

0
ഷാർജ : ഓഗസ്റ്റ് 17 മുതൽ കാണാതായ സഹോദരിമാരെ ഷാർജയിലെ അപ്പാർട്മെന്റിൽ...

നെയ്യാറ്റിൻകര ​ഗോപൻ്റെ മരണത്തിൽ അസ്വാഭാവികതയില്ല ; കേസ് അവസാനിപ്പിച്ച് പോലീസ്

0
തിരുവനന്തപുരം: നെയ്യാറ്റിൻകര ​ഗോപൻ്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പോലീസ്. തുടർന്ന് കേസ് അവസാനിപ്പിച്ചു....