പത്തനംതിട്ട : തുരുത്തിക്കാട് ബി.എ.എം കോളേജിൽ നാഷണൽ സർവ്വീസ് സ്കീമിൻ്റെയും സാമ്പത്തിക ശാസ്ത്ര വിഭാഗത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ഭരണഘടനാദിനാചരണം നടത്തി. സാമൂഹ്യ പ്രവർത്തകനും എഴുത്തുകാരനും മനുഷ്യാവകാശ പ്രവർത്തകനുമായ റെനി ജേക്കബ്ബ് മുഖ്യ പ്രഭാഷണം നടത്തി. കഴിഞ്ഞ ദിവസത്തെ സുപ്രീം കോടതി നിരീക്ഷണത്തെ മുൻനിർത്തി ഭാരതത്തിന്റെ മതേതരത്വത്തെ ചോദ്യം ചെയ്യുന്ന പ്രസ്താവനകളെയും മതത്തിന്റെ പേരിലുള്ള വിഘടന പ്രവർത്തനങ്ങളെയും ചെറുത്തു തോല്പിക്കാൻ പുതു തലമുറക്ക് കഴിയേണ്ടതാണ് അഡ്വ. റെനി ജേക്കബ് ഓർപ്പിച്ചു. മതേതരത്വമെന്ന ആശയത്തിന്റെ മാധുര്യം കാക്കാൻ ജാഗ്രത്തായ തലുറയെ വാർത്തെടുക്കാൻ ഉണരാം എന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ദിനാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികളും അദ്ധ്യാപകരും ഭരണഘടനയുടെ ആമുഖം വായിക്കുകയും പ്രതിജ്ഞയെടുക്കുകയും ചെയ്തു. കോളേജ് പ്രിൻസിപ്പാൾ ഡോ. അനീഷ് കുമാർ ജി.എസ്., ജോസഫ് കുരുവിള, ഡോ. ഗീതാലക്ഷ്മി, ദിയ സൂസൻ ബേബി, അരുൺ മാത്യു, ഡോ. സൗമ്യ എ.ആർ., ബെറ്റിമോൾ ഷാജി എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1