പന്തളത്ത് യുഡിഎഫ് കൗൺസിലർമാർ ചൂട്ടുകറ്റയും റാന്തൽ വിളക്കുമായി പ്രതിഷേധിച്ചു

For full experience, Download our mobile application:
Get it on Google Play

പന്തളം : മണ്ഡല – മകരവിളക്ക് കാലം ആരംഭിച്ചിട്ടും തെരുവുവിളക്കുകൾ കത്തുന്നില്ല. പന്തളം ടൗണിലെ പൊക്കവിളക്കും കണ്ണടച്ചു. ചൂട്ടു കറ്റയും റാന്തൽ വിളക്കുകളുമായി യു.ഡി.എഫ് കൗൺസിലർമാർ പ്രതിഷേധിച്ചു. പന്തളം നഗരസഭയിലെ എല്ലാ വീഥികളും കൂരിരുട്ടിലായിട്ട് ഒരു വർഷമായി. ആറുമാസമായിട്ട് പന്തളം ടൗണിലെയും മണികണ്ഠനാൽത്തറയിലേയും പൊക്കവിളക്കും കത്തുന്നില്ല. ലക്ഷകണക്കിനു തീർത്ഥാടകരെത്തുന്ന പന്തളത്ത് ദിശാബോർഡുകൾ പോലും വെളിച്ചമില്ലാത്തതിനാൽ കാണാൻ കഴിയുന്നില്ല. വ്യാപാര സ്ഥാപനങ്ങൾ അടയ്ക്കുന്നതോടെ പന്തളം ടൗൺ പൂർണ്ണമായും ഇരുട്ടിലാകും. നഗര വീഥികളിൽ ഇഴജന്തുക്കളുടെയും കാട്ടുപന്നിയുടെയും തെരുവുനായ്ക്കളുടെയും ശല്യം രൂക്ഷമായ സാഹചര്യത്തിൽ സന്ധ്യ മയങ്ങിയാൽ ജനം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. ഇതിനു പരിഹാരമുണ്ടായില്ല എങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്ന് യു.ഡി.എഫ് കൗൺസിലർമാരായ കെ ആർ വിജയകുമാർ, കെ ആർ രവി, പന്തളം മഹേഷ് , സുനിതാ വേണു, രത്നമണി സുരേന്ദ്രൻ എന്നിവർ അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്ലിങ്കിറ്റിന് വീണ്ടും ഭക്ഷ്യസുരക്ഷാ വീഴ്ച; ഐസ്‌ക്രീം ഫ്രീസറിനുള്ളിൽ ജീവനുള്ള എലിയെ കണ്ടെത്തി

0
മുംബൈ: മഹാരാഷ്ട്രയിലെ ബ്ലിങ്കിറ്റ് സ്റ്റോറിലെ ഐസ്‌ക്രീം ഫ്രീസറില്‍ എലിയെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്....

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

യുപിഐ പേയ്‌മെന്റുകളിൽ എംഡിആർ ചാർജ് തിരിച്ചെത്തുന്നുവോ? നോട്ടുകളുടെ ഉപയോഗം വീണ്ടും കൂടുന്നുവെന്ന് ആർബിഐ റിപ്പോർട്ട്

0
മുംബൈ: അടുത്തിടെ സമാപിച്ച പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ നികുതി, മറ്റ് നിയമങ്ങൾ...