പെരുനാട് : കക്കാട്ട് കോയിക്കൽ ധർമശാസ്താ ക്ഷേത്രത്തില്‍ തിരുവാഭരണ ചാര്‍ത്ത് ഇന്ന്. ഉച്ചയ്ക്ക് 1.30ന് ആണ് അയ്യപ്പ വിഗ്രഹത്തിൽ തിരുവാഭരണം ചാർത്തുക. നാളെ പുലർച്ചെ 2 വരെ സർവാഭരണ വിഭൂഷിതനായ അയ്യപ്പ വിഗ്രഹം ദർശിക്കാനാകും. മകര സംക്രമ സന്ധ്യയിൽ ശബരിമല അയ്യപ്പ വിഗ്രഹത്തിൽ ചാർത്തുന്ന തിരുവാഭരണമാണ് പന്തളത്തേക്കുള്ള മടക്കയാത്രയിൽ പെരുനാട് ക്ഷേത്രത്തിലും അണിയിക്കുന്നത്.
ശബരിമലയോളം പഴക്കമുള്ള ശാസ്താ ക്ഷേത്രമാണിത്. പന്തളം രാജാവ് പെരുനാട്ടിൽ താമസിച്ചാണ് ശബരിമല ക്ഷേത്രം നിർമിച്ചത് എന്നാണ് ഐതിഹ്യം. കൊടും വനത്തിലൂടെ ശബരിമലയിലെത്തി പൂജ നടത്താൻ ബുദ്ധിമുട്ടായിരുന്ന കാലത്ത് പെരുനാട് ക്ഷേത്രത്തിലാണ് പൂജാദികർമങ്ങൾ നടത്തിയിരുന്നത്. ശബരിമലയിൽ പോകാനാകാത്ത സ്ത്രീകൾ പെരുനാട് ക്ഷേത്രത്തിലെത്തിയാണ് ചിന്മുദ്രാങ്കിത യോഗ സമാധിയിലുള്ള അയ്യപ്പ വിഗ്രഹത്തിൽ ചാർത്തുന്ന തിരുവാഭരണം ദർശിക്കുക. സ്ത്രീകളുടെ ശബരിമല എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പസ്വാമിയെ ദർശിക്കാനായി കേരളത്തിനകത്തും പുറത്തുമുള്ള ഭക്തർ ഇന്ന് ക്ഷേത്രത്തിലെത്തും.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]