റാന്നി : : പന്തളം-ശബരിമല തിരുവാഭരണ പാതയിൽ സ്ഥിരമായ പുനരുദ്ധാരണ പ്രവർത്തികൾ നടക്കുന്നുണ്ടെങ്കിലും ഈ വർഷത്തെ ഘോഷയാത്രയ്ക്കായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് ബന്ധപ്പെട്ടവർ അടിയന്തിരമായി ഇടപെടൽ നടത്തണമെന്ന് തിരുവാഭരണ പാത സംരക്ഷണ സമിതി. ഇനിയും പത്തു ദിവസങ്ങൾ മാത്രമാണ് ഘോഷയാത്രയ്ക്ക് ഉള്ളത്.
രാത്രി സമയത്തു കടന്നുപോകുന്ന സ്ഥലങ്ങളിലെ വഴിവിളക്കുകൾ സ്ഥാപിക്കുകയും വെളിച്ചക്കുറവുള്ള സ്ഥലങ്ങളിൽ അസ്‌ക്ക ലൈറ്റുകൾ തെളിക്കുന്നതിനും നടപടി സ്വീകരിക്കണം. രാത്രി വിശ്രമ കേന്ദ്രങ്ങളായ അയ്‌രൂർ പുതിയകാവിലും ളാഹയിലും അടിസ്ഥാന സൗകര്യം ഒരുക്കുകയും വിശ്രമകേന്ദ്രം ഒരുക്കുന്നതിനും നടപടി ഉണ്ടാകാണം. ആയിക്കകുന്നിൽ മണ്ണിടിഞ്ഞുവീണ് മരങ്ങൾ ഉൾപ്പെടെ യാത്രക്കാരുടെ മുകളിൽ പതിച്ചുകൊണ്ട് അപകടത്തിന് സാധ്യത ഏറെയാണ്. ഉടൻതന്നെ മരങ്ങൾ മുറിച്ചുമാറ്റിക്കുന്നതിനും നടപടി സ്വീകരിക്കണം.
യാത്രയിൽ പങ്കെടുക്കുന്നവർക്കുള്ള വെള്ളവും ഭക്ഷണവും കോവിഡിന്റെ പേരിൽ തടയാതെ ശ്രദ്ധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ളാഹ സത്രത്തിനോട് ചേർന്ന് നടക്കുന്ന നിർമ്മാണത്തിൽ തിരുഭാഭരണ ഘോഷ യാത്ര സംഘത്തിനുകൂടി വിശ്രമിക്കുന്നതിനുള്ള സംവിധാനങ്ങൾ കൂടി ഒരുക്കുകയും ഒളിയംമ്പുഴയ്ക്കും വലിയാനവട്ടത്തിനും ഇടയിൽ തിരുവഭരണ യാത്രയിൽ റോഡുകൾ നടക്കാൻ വയ്യാത്ത വിധം മലമുത്ര വിസർജ്ജനം നടത്തുന്നത് തടയുന്നത്തിനും നടപടി സ്വീകരിക്കണമെന്നും പന്തളത്തു നിന്നും തിരുവഭരണ യാത്രയെ അനുഗമിക്കുന്നവർക്ക് ദർശന സൗകര്യം ഒരുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. രാജ പ്രതിനിധിക്ക് ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകുന്നതിന് ബന്ധപ്പെട്ടവർ ശ്രദ്ധിക്കുന്നതിനും നടപടി സ്വീകരിക്കണം എന്നും തിരുവാഭരണ പാത സംരക്ഷണ സമിതി പ്രസിഡന്റ് പി ജി ശശികുമാർ വർമ്മയും സെക്രട്ടറി പ്രസാദ് കുഴികാലയും ആവശ്യപ്പെട്ടു.