തിരുവല്ല : അത്യാസന്ന നിലയിലുള്ള രോഗിയുമായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് പോയ ആംബുലന്‍സ് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രോഗി ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്കേറ്റു. പന്തളം പുന്തല നെടിയാല വടക്കേതില്‍ രാജു (60), മകന്‍ രാജീവ്, ആരോഗ്യ പ്രവര്‍ത്തകരായ അശ്വതി, ശരണ്യ എന്നിവര്‍ക്കാണ് പരിക്കേറ്റത്. എം.സി റോഡില്‍ തിരുവല്ല തുകലശ്ശേരിയില്‍ ഉച്ചക്കായിരുന്നു അപകടം.
ആംബുലന്‍സ് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രോഗി ഉള്‍പ്പടെ നാല് പേര്‍ക്ക് പരിക്കേറ്റു
RECENT NEWS
Advertisment