Tuesday, July 2, 2024 12:10 pm

കടപ്രയിലെ തരിശുകിടന്ന 114 ഏക്കർ പാടത്ത് ഇത്തവണ നെൽകതിരണിയും

For full experience, Download our mobile application:
Get it on Google Play

കടപ്ര: തരിശുകിടന്ന കടപ്രയിലെ 114 ഏക്കറിൽ ഇത്തവണ നെൽകൃഷി നടത്താനൊരുങ്ങി കർഷകർ. കടപ്ര കൃഷിഭവന്റെ മാർഗനിർദേശവും പിന്തുണയുമാണ് തരിശുഭൂമിയിൽ കൃഷിയിറക്കാൻ കർഷകർക്ക് പ്രേരണയായത്. കോട്ടച്ചാൽ, കോണ്ടൂർ, അരികുപുറം എന്നീ പാടങ്ങളിലാണ് ഇത്തവണ കതിരണിയുന്നത്. നാൽപ്പത്‌ വർഷത്തിലേറെ തരിശ്ശായികിടന്ന പാടശേഖരങ്ങളാണ് ഇവ. കൃഷിയിറക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഉമ ഇനം വിത്താണ് വിതയ്ക്കുന്നത്. 425 ഏക്കർ സ്ഥലത്താണ് കടപ്രയിൽ കഴിഞ്ഞ വർഷം നെൽകൃഷി നടത്തിയത്.

നിരണത്ത് 95 ശതമാനം കർഷകർക്കും നെൽവിത്ത് വിതരണം ചെയ്തു. നിരണത്തെ വെള്ളാരംകേരി പാടത്ത് വിത തുടങ്ങി. പെർമിറ്റ് മുഖേന കർഷകർക്ക് കക്കായുടെ വിതരണവും തുടങ്ങി. നിരണത്ത് 525 ഹെക്ടറിലാണ് കഴിഞ്ഞ വർഷം നെൽകൃഷി നടത്തിയിരുന്നത്. ഇത്തവണ തരിശുകിടക്കുന്ന മറ്റ് പാടശേഖരങ്ങളിലും കർഷകരെ സംഘടിപ്പിച്ച് കൃഷിയിറക്കാനുള്ള പരിശ്രമത്തിലാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ.

മണ്ണുത്തി കാർഷിക ഗവേഷണകേന്ദ്രത്തിലെ വിത്തുൽപ്പാദനകേന്ദ്രത്തിൽ നിന്ന്‌ തയ്യാറാക്കിയ മനുരത്‌ന എന്ന പുതിയ ഇനം നെൽവിത്ത് കടപ്രയിൽ പത്ത് ഏക്കറിലും നിരണത്ത് ഒരേക്കറിലും പരീക്ഷണം നടത്തും. കീടങ്ങളായ തണ്ടുതുരപ്പൻപുഴു, ഇലചുരുട്ടിപ്പുഴു എന്നിവയ്‌ക്കെതിരെ പ്രതിരോധശേഷിയുള്ള ഈ ഇനത്തിന് പോളചീയലിനെ ചെറുക്കാനും കഴിവുണ്ട്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

റെക്കോഡുകള്‍ ഭേദിച്ച് ചിത്രം കല്‍ക്കി ; പ്രേക്ഷകര്‍ക്കിടയിൽ ചര്‍ച്ചയായി പ്രഭാസിന്റെ അത്യുഗ്രന്‍ പ്രകടനം

0
റെക്കോഡുകള്‍ ഭേദിച്ച് നാഗ് അശ്വിന്‍ സംവിധാനം ചെയ്ത പ്രഭാസ് ചിത്രം കല്‍ക്കി...

വൈസ് ചാന്‍സലര്‍ ഇനി ‘കുലഗുരു’ ; പേരുമാറ്റത്തിന് അംഗീകാരം നല്‍കി മധ്യപ്രദേശ് സര്‍ക്കാര്‍

0
ഭോപ്പാല്‍ : മധ്യപ്രദേശില്‍ വൈസ് ചാന്‍സലര്‍മാര്‍ ഇനി കുലഗുരു എന്നറിയപ്പെടും. പേരുമാറ്റത്തിന്...

കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 3 രാജ്യസഭ എംപിമാർ സത്യപ്രതിജ്ഞ ചെയ്തു

0
ഡൽഹി: കേരളത്തിൽ നിന്നും രാജ്യസഭാ എംപിമാരായി തെരഞ്ഞെടുക്കപ്പെട്ടവർ 3 അം​ഗങ്ങളുടെ സത്യപ്രതിജ്ഞ...

വിമാനം ആകാശച്ചുഴിയിൽപെട്ട് അപകടം ; യാത്രക്കാരൻ പറന്ന് ലഗ്ഗേജ് ബോക്സിലെത്തി, വീഡിയോ വൈറൽ

0
മാഡ്രിഡ്: വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് എയർ യൂറോപ്പ എയർലൈൻസിലെ 30-ഓളം യാത്രക്കാർക്ക് പരിക്ക്....