കടപ്രയിലെ തരിശുകിടന്ന 114 ഏക്കർ പാടത്ത് ഇത്തവണ നെൽകതിരണിയും

For full experience, Download our mobile application:
Get it on Google Play

കടപ്ര: തരിശുകിടന്ന കടപ്രയിലെ 114 ഏക്കറിൽ ഇത്തവണ നെൽകൃഷി നടത്താനൊരുങ്ങി കർഷകർ. കടപ്ര കൃഷിഭവന്റെ മാർഗനിർദേശവും പിന്തുണയുമാണ് തരിശുഭൂമിയിൽ കൃഷിയിറക്കാൻ കർഷകർക്ക് പ്രേരണയായത്. കോട്ടച്ചാൽ, കോണ്ടൂർ, അരികുപുറം എന്നീ പാടങ്ങളിലാണ് ഇത്തവണ കതിരണിയുന്നത്. നാൽപ്പത്‌ വർഷത്തിലേറെ തരിശ്ശായികിടന്ന പാടശേഖരങ്ങളാണ് ഇവ. കൃഷിയിറക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഉമ ഇനം വിത്താണ് വിതയ്ക്കുന്നത്. 425 ഏക്കർ സ്ഥലത്താണ് കടപ്രയിൽ കഴിഞ്ഞ വർഷം നെൽകൃഷി നടത്തിയത്.

നിരണത്ത് 95 ശതമാനം കർഷകർക്കും നെൽവിത്ത് വിതരണം ചെയ്തു. നിരണത്തെ വെള്ളാരംകേരി പാടത്ത് വിത തുടങ്ങി. പെർമിറ്റ് മുഖേന കർഷകർക്ക് കക്കായുടെ വിതരണവും തുടങ്ങി. നിരണത്ത് 525 ഹെക്ടറിലാണ് കഴിഞ്ഞ വർഷം നെൽകൃഷി നടത്തിയിരുന്നത്. ഇത്തവണ തരിശുകിടക്കുന്ന മറ്റ് പാടശേഖരങ്ങളിലും കർഷകരെ സംഘടിപ്പിച്ച് കൃഷിയിറക്കാനുള്ള പരിശ്രമത്തിലാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ.

മണ്ണുത്തി കാർഷിക ഗവേഷണകേന്ദ്രത്തിലെ വിത്തുൽപ്പാദനകേന്ദ്രത്തിൽ നിന്ന്‌ തയ്യാറാക്കിയ മനുരത്‌ന എന്ന പുതിയ ഇനം നെൽവിത്ത് കടപ്രയിൽ പത്ത് ഏക്കറിലും നിരണത്ത് ഒരേക്കറിലും പരീക്ഷണം നടത്തും. കീടങ്ങളായ തണ്ടുതുരപ്പൻപുഴു, ഇലചുരുട്ടിപ്പുഴു എന്നിവയ്‌ക്കെതിരെ പ്രതിരോധശേഷിയുള്ള ഈ ഇനത്തിന് പോളചീയലിനെ ചെറുക്കാനും കഴിവുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാറശാല മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം ; വയോധികൻ പിടിയിൽ

0
തിരുവനന്തപുരം: പാറശാല - പരശുവയ്ക്കല്‍ മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം. ക്ഷേത്രമതില്‍...

വാട്സ്ആപ്പ് അക്കൗണ്ടുകൾക്ക് 24 മണിക്കൂർ താൽക്കാലിക വിലക്ക് ; നടപടിയ്ക്കെതിരെ വ്യാപക വിമർശനം

0
ഇന്ത്യയിലേതുൾപ്പെടെയുള്ള നിരവധി വാട്സ്ആപ്പ് ഉപയോക്താക്കളുടെ അക്കൗണ്ടുകൾ മുന്നറിയിപ്പൊന്നുമില്ലാതെ 24 മണിക്കൂർ നേരത്തേക്ക്...

ഗുരുതര ആരോപണവുമായി ഇൻഫ്ലുവൻസർ ; അഭിജീത് ദീപ്കെയ്ക്കെതിരെ ഡൽഹി പോലീസിൽ പരാതി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്കും...

കോട്ടയത്ത് വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത് പിടിക്കാൻ വെള്ളത്തിലിറങ്ങിയ യുവാവിനെ കാണാതായി

0
കോട്ടയം: ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത്...