തിരുവല്ല : തിരുവല്ല കുറ്റൂരിൽ മണിമലയാറ്റിൽ കാണാതായ യുവാക്കളെ കണ്ടെത്താൻ സാധിച്ചില്ല. കുറ്റൂർ സ്വദേശികളായ കലയത്തറ ജോയൽ, പാറയിൽ ജിബിൻ എന്നിവരെയാണ് കാണാതായത്. ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് യുവാക്കൾ ഒഴുക്കിൽപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവാവ് നീന്തി രക്ഷപെട്ടു. അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്ത് തിരച്ചിൽ തുടരുകയാണ്. മഴയും നദിയിലെ ശക്തമായ ഒഴുക്കും രക്ഷാപ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്.
മണിമലയാറ്റിൽ കാണാതായ യുവാക്കളെ കണ്ടെത്താൻ സാധിച്ചില്ല ; തെരച്ചില്‍ തുടരുന്നു
RECENT NEWS
Advertisment