തിരുവല്ല : മാർത്തോമ്മാ സഭയുടെ സഫ്രഗൻ മെത്രാപ്പൊലീത്തയായി ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസിന്റെ സ്ഥാനാരോഹണം തിരുവല്ല പുലത്തീൻ ചാപ്പലിൽ നടന്നു. ഡോ . ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ കാർമികത്വത്തിലാണ് സ്ഥാനാരോഹണ ചടങ്ങുകൾ നടന്നത്.
സഫ്രഗൻ മെത്രാപ്പൊലീത്തയായി ഡോ.ഗീവർഗീസ് മാർ തിയഡോഷ്യസിനെ ഫെബ്രുവരി 18 നാണ് നിയമിച്ചത് . ലോക്ഡൗണിനെ തുടർന്ന് ചടങ്ങുകൾ മാറ്റിവെയ്ക്കുകയായിരുന്നു. സഭാധ്യക്ഷനായ മാർത്തോമ്മാ മെത്രാപ്പൊലീത്തയെ ഭരണങ്ങളിൽ സഹായിക്കുന്നയാളാണ് സഫ്രഗൻ. നിലവിൽ മാർത്തോമ്മാ സഭ റാന്നി- നിലയ്ക്കൽ , മുംബൈ ഭദ്രാസനങ്ങളുടെ അധ്യക്ഷനാണ് ഇദ്ദേഹം.
അഷ്ടമുടി കിഴക്കേ ചക്കാലയ്ക്കൽ ഡേ . കെ.ജെ ചാക്കോയുടെയും മേരി ചാക്കോയുടെയും മകനായി 1949 ഫെബ്രുവരി 19 നായിരുന്നു ജനനം . 1973 ൽ വൈദികനും 1989 ൽ റമ്പാനും അക്കൊല്ലം തന്നെ എപ്പിസ്കോപ്പയുമായി.