പെരിങ്ങരയിലെ അനധികൃത നിർമ്മാണം ; ഉദ്യോഗസ്ഥർ പരിശോധന നടത്തി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : പെരിങ്ങരയിലെ അനധികൃത നിർമ്മാണവുമായ ബന്ധപ്പെട്ട സംഭവത്തിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തി. കഴിഞ്ഞ ദിവസമാണ് പൊടിയാടി  – കാരയ്ക്കൽ -കൃഷ്ണപാദം റോഡിൽ പെരിങ്ങര കാനേകാട്ട് ജംഗ്ഷന് സമീപം നടന്നുവന്ന സ്വകാര്യ വ്യക്തിയുടെ അനധികൃത മതിൽ നിർമ്മാണം തടഞ്ഞുകൊണ്ട് പൊതുമരാമത്ത് വകുപ്പ് നോട്ടീസ് നൽകി.

അനധികൃത മതിൽ നിർമ്മാണം നടക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന്  ഗ്രാമപഞ്ചായത്ത് അധികൃതർ എത്തി നിർമ്മാണം നിറുത്തിവെയ്ക്കാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും സ്വകാര്യ വ്യക്തിയും തൊഴിലാളികളും തുടർന്നും പണികൾ നടത്തിയതിന്റെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് വകുപ്പിനെ ഗ്രാമ പഞ്ചായത്ത് അധികൃതർ വിവരമറിയിക്കുകയായിരുന്നു.

ഇതേതുടർന്നാണ് പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എൻജിനീയർ നോട്ടീസ് നൽകിയത്. അനധികൃത നിർമ്മാണം സംബന്ധിച്ച് പരാതി ഉയർന്ന സാഹചര്യത്തിലാണ് പെരിങ്ങര വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ  സ്ഥലത്തെത്തി പരിശോധന നടത്തിയത്. സംഭവത്തിൽ മേൽനടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ഏഴാം ക്ലാസുകാരനെ മർദ്ദിച്ച കേസിൽ ഒത്തുതീർപ്പ് സമ്മർദ്ദം

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ മോഷണ കുറ്റം...

പ്രവാസി ക്ഷേമ പെന്‍ഷൻകാർക്ക് ആശ്വാസം ; സർക്കാർ 32 കോടി അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രവാസി ക്ഷേമ പെൻഷൻ വിതരണത്തിനായി സർക്കാർ 32 കോടി...

എടവണ്ണയിലെ ക്ഷേത്രത്തിൽ നിന്നുള്ള അമിത ശബ്ദത്തിനെതിരായ പരാതിക്കാരന് അനുകൂലമായി മനുഷ്യാവകാശ ഉത്തരവ്

0
മലപ്പുറം: ശബ്ദമലിനീകരണ നിയന്ത്രണ നിയമപ്രകാരം കൃത്യമായ നടപടിയെടുക്കേണ്ടത് ബന്ധപ്പെട്ട പോലീസിന്റെ...

വീട്ടില്‍ പൂജക്കെത്തിയ പൂജാരി പതിനൊന്നുകാരനെ ലൈംഗികാതിക്രമത്തിനിരയാക്കി ; അഞ്ച് വര്‍ഷം കഠിന തടവും പിഴയും...

0
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസില്‍ പൂജാരിക്ക് അഞ്ച്...