തിരുവല്ല : സി.പി.എം ഭരിക്കുന്ന തിരുവല്ല അര്‍ബൻ സഹകരണ ബാങ്കില്‍ നിക്ഷേപിച്ച ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ മുൻ ബ്രാഞ്ച് മാനേജര്‍ നല്‍കിയ മുൻകൂര്‍ ജാമ്യ അപേക്ഷ ഹൈകോടതി തള്ളി. മുൻ ബ്രാഞ്ച് മാനേജര്‍ ആയിരുന്ന സി.കെ പ്രീതയുടെ ജാമ്യാപേക്ഷയാണ് ഹൈകോടതി തള്ളിയത്. തിരുവല്ല മതില്‍ഭാഗം സ്വദേശിനി വിജയലക്ഷ്മി മോഹനും മകള്‍ നീന മോഹനും ബാങ്കിനെതിരെ പരാതിയുമായി ഹൈകോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രീത മുൻകൂര്‍ ജാമ്യം തേടി ഹൈകോടതിയെ സമീപിച്ചത്. ഈ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.
രണ്ടാഴ്ചക്കകം അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പിക്ക് മുമ്പാകെ ഹാജരാവാൻ ഹൈകോടതി പ്രീതയോട് നിര്‍ദേശിച്ചിട്ടുണ്ട്. വ്യാജ ഒപ്പിട്ട് തട്ടിയെടുത്ത നാലര ലക്ഷം രൂപയില്‍ മൂന്നു ലക്ഷത്തി എഴുപതിനായിരം രൂപ ബാങ്കില്‍ തിരിച്ചടച്ചതായി പ്രീത പ്രതികരിച്ചു. എന്നാല്‍ ബാങ്കില്‍ പണം എത്തിയിട്ടില്ലെന്ന് ബാങ്ക് ചെയര്‍മാനും സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ആര്‍.സനല്‍കുമാര്‍ പറയുന്നു.
2015 ലാണ് വിജയലക്ഷ്മി 380,000 രൂപ തിരുവല്ല അര്‍ബൻ സഹകരണ ബാങ്കില്‍ സ്ഥിര നിക്ഷേപമിട്ടത്. അഞ്ചു വര്‍ഷത്തിനുശേഷം പലിശ സഹിതം 6 ലക്ഷത്തി എഴുപതിനായിരം രൂപ കിട്ടേണ്ടിടത്ത് നിക്ഷേപ തുക തിരികെ എടുക്കാൻ ചെന്നപ്പോള്‍ അക്കൗണ്ട് കാലി. 2022 ഒക്ടോബര്‍ മാസത്തില്‍ തുക പിൻവലിക്കാൻ എത്തിയപ്പോഴാണ് പണം പിൻവലിക്കപ്പെട്ട വിവരം പരാതിക്കാരി അറിഞ്ഞത്. തുടര്‍ന്ന് വിജയലക്ഷ്മി തിരുവല്ല ഡി.വൈ.എസ്.പി മുമ്പാകെ പരാതി നല്‍കി. ഡി.വൈ.എസ്.പിയുടെ നിര്‍ദേശപ്രകാരം അടുത്ത ദിവസം സ്റ്റേഷനില്‍ എത്തിയ പ്രീതയും മറ്റൊരു ജീവനക്കാരിയും തങ്ങളാണ് പണം വ്യാജ ഒപ്പിട്ട് പിൻവലിച്ചതെന്ന് സമ്മതിച്ചു. തുടര്‍ന്ന് മൂന്ന് മാസത്തിനകം പണം തിരികെ നല്‍കാം എന്ന ഉറപ്പിന്മേല്‍ ഇവര്‍ ചെക്കും പ്രോമിസ്ട്രി നോട്ടും പരാതിക്കാരിക്ക് നല്‍കി. 5 മാസങ്ങള്‍ക്ക് ശേഷവും പണം ലഭിക്കാതെ വന്നതോടെയാണ് വിജയലക്ഷ്മി സഹകരണ രജിസ്ട്രാറിനും ഹൈകോടതിക്കും പരാതി നല്‍കിയത്. സഹകരണ രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തില്‍ പരാതിക്കാരുടെ ആവലാതി സത്യമാണെന്ന് ബോധ്യമാവുകയും 7 ദിവസത്തിനകം നിക്ഷേപയുടെ പണം തിരികെ നല്‍കണം എന്ന് ആവശ്യപ്പെട്ട് രണ്ട് തവണ നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. നാലര ലക്ഷം രൂപയാണ് വ്യാജ ഒപ്പിട്ട് മാറിയെടുത്തത് എന്നും ബാക്കി തുക മറ്റൊരു ജീവനക്കാരിയാണ് എടുത്തതെന്നും പ്രീത പറഞ്ഞു. ഇതില്‍ മൂന്ന് ലക്ഷത്തി എഴുപതിനായിരം രൂപ ബാങ്കില്‍ തിരിച്ചടച്ചതായും പ്രീത പറയുന്നു. എന്നാല്‍ തട്ടിയെടുക്കപ്പെട്ട തുകയില്‍ നിന്നും ഒരു രൂപ പോലും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് പരാതിക്കാരായ വിജയലക്ഷ്മിയും മകള്‍ നീനയും പറഞ്ഞു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033