തിരുവല്ല : പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചുകൊണ്ട് യുവമോർച്ച തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റിപ്പബ്ലിക്ക് ദിനത്തിൽ തിരംഗയാത്ര നടത്തി. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് വിജയകുമാർ മണിപ്പുഴ യുവമോർച്ച നിയോജകമണ്ഡലം പ്രസിഡന്റ് പ്രദീപ് ആലംതുരുത്തിക്ക് പതാക കൈമാറിക്കൊണ്ട് റാലിയുടെ ഉദ്ഘാടനം നിർവഹിച്ചു.
പൊടിയാടി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച തിരംഗയാത്ര തിരുവല്ലയുടെ വിവിധ മേഖലകളിലൂടെ സഞ്ചരിച്ച് പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സമാപിച്ചു. സമാപന സമ്മേളനം ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അഡ്വ. ശ്യാം മണിപ്പുഴ ഉദ്ഘാടനം ചെയ്തു. സുരേഷ് ഓടക്കൽ, പ്രസന്നകുമാർ കുറ്റൂർ, അനീഷ് വർക്കി, രാജ് പ്രകാശ് വേണാട്, അനിൽ അപ്പു, സജിത്ത് നിരണം, രാജീവ് പരിയാരത്തുമല, കണ്ണൻ മുത്തൂർ, വിനോദ് കുന്നന്താനം, വിനോദ് തോട്ടഭാഗം, നരേന്ദ്രൻ ചെമ്പകവേലിൽ എന്നിവർ പ്രസംഗിച്ചു.