റോഡ് നിര്‍മ്മാണത്തില്‍ തിരുവമ്പാടി എം.എല്‍.എ അഴിമതി നടത്തി ; വിജിലന്‍സ് കോടതിയെ സമീപിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: തിരുവമ്പാടി എം.എല്‍.എ ജോര്‍ജ് എം തോമസ് റോഡ് നിര്‍മ്മാണത്തില്‍ അഴിമതി നടത്തിയെന്നാരോപിച്ച്‌ യൂത്ത് കോണ്‍ഗ്രസ് വിജിലന്‍സ് കോടതിയെ സമീപിക്കാനൊരുങ്ങുന്നു. 22 കിലോമീറ്റര്‍ നീളമുള്ള റോഡിന് ഓവുചാലുകള്‍ നിര്‍മ്മിക്കാതെ എം.എല്‍.എയും കരാറുകാരനും ചേര്‍ന്ന് 13 കോടി തട്ടിയെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആരോപണം. എന്നാല്‍ അഴിമതി തെളിയിക്കാന്‍ യൂത്ത് കോണ്‍​ഗ്രസിനെ എം.എല്‍.എ വെല്ലുവിളിച്ചു.

അഗസ്ത്യാമുഴി മുതല്‍ കൈതപ്പോയില്‍ വരെയുള്ള 22 കിലോമീറ്റര്‍ റോഡ് നവീകരണത്തില്‍ അഴിമതിയുണ്ടെന്നാണ് ആരോപണം. 86 കോടി രൂപ മുടക്കിയാണ് റോഡ് നവീകരിക്കുന്നത്. റോഡ് നിര്‍മിക്കുമ്പോള്‍ കോണ്‍ക്രീറ്റ് ചെയ്ത കേബിള്‍ ഓവുചാലുകള്‍ ഉണ്ടാകണമെന്നാണ് നിബന്ധന. ഈ നിബന്ധന പാലിക്കാതെ ഇതിനുവേണ്ടി മാറ്റിവച്ച 13 കോടി രൂപ കരാറുകാരനും എം.എല്‍.എയും ചേര്‍ന്ന് തട്ടിയെടുത്തുവെന്നാണ് ആരോപണം. എന്നാല്‍ പൂര്‍ത്തിയായ പണികള്‍ക്ക് മാത്രമേ പണം അനുവദിച്ചിട്ടുള്ളുവെന്നും അന്വേഷണമാവശ്യപ്പെട്ട് വിജിലന്‍സ് കോടതിയെ സമീപിക്കാനുള്ള യൂത്ത് കോണ്‍​ഗ്രസ് തീരുമാനത്തെ സ്വാ​ഗതം ചെയ്യുന്നതായും എം.എല്‍.എ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...