തിരുവനന്തപുരത്ത് ആശുപത്രികളില്‍ സുരക്ഷാ വീഴ്ച ; 117 ആശുപത്രികളില്‍ അഗ്നിസുരക്ഷാ സംവിധാനമില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് ആരോഗ്യസ്ഥാപനങ്ങളിലെ വീഴ്ചയ്ക്ക് തെളിവായി തിരുവനന്തപുരത്തെ ആശുപത്രികള്‍. തലസ്ഥാനത്ത് 117 ആശുപത്രികളില്‍ അഗ്നിശമന സംവിധാനങ്ങള്‍ ഇല്ല എന്നാണ് റിപ്പോര്‍ട്ട്. ഫയര്‍ഫോഴ്‌സ് ഓഡിറ്റ് റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് കൈമാറി.

കൊവിഡ് വര്‍ധനവിടെ ആശുപത്രികളിലെ തിരക്ക് വര്‍ധിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് തിരുവനന്തപുരത്തെ വിവിധ ആശുപത്രികളില്‍ ഫയര്‍ഫോഴ്‌സ് പരിശോധന നടത്തിയത്. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പെടെ 117 ആശുപത്രികളില്‍ അഗ്‌നിശമന സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലെന്ന് കണ്ടെത്തി. ഇതില്‍ 50 എണ്ണം കൊവിഡ് ആശുപത്രിയാണ്. ഇതില്‍ പതിനാല് ആശുപത്രികള്‍ക്ക് എന്‍.ഒ.സി ഇല്ല. 16 ആശുപത്രികളില്‍ മതിയായ സുരക്ഷാ ക്രമീകരണങ്ങളും ഇല്ലെന്നാണ് കണ്ടെത്തല്‍.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, ജനറല്‍ ആശുപത്രി, ആര്‍.സി.സി, എസ്.എ.ടി തൈക്കാട് അമ്മയും കുഞ്ഞും ആശുപത്രി എന്നിവിടങ്ങളിലും സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലെന്ന് ഫയര്‍ഫോഴ്‌സ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ഫയര്‍ഫോഴ്‌സ് തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...