Thursday, May 15, 2025 5:46 pm

തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജ് സീ – ആനുവൽ ഷോയ്ക്ക് ഒരുങ്ങി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജ് അധ്യാപകരുടേയും വിദ്യാർത്ഥികളുടേയും ഫൈൻ ആർട്സ് വർക്കുകൾ പ്രദർശനത്തിനായി ഒരുങ്ങുന്നു. ഫെബ്രുവരി 12 മുതൽ 26 വരെ രണ്ടു ആഴ്ചയോളം നീണ്ടു നിൽക്കുന്ന ആനുവൽ ഷോയ്ക്കു വേണ്ടി ഏകദേശം അഞ്ഞൂറിൽ അധികം വർക്കുകളാണ് തയ്യാറാക്കിയിരിക്കുന്നത്. ഡയറക്ടർ ഓഫ് ടെക്നിക്കൽ എഡ്യൂക്കേഷൻ രാജശ്രീ എസ് ഫെബ്രുവരി 12നു 11 മണിക്ക് ഫൈൻ ആര്ട്സ് കോളേജിലെ സെമിനാർ ഹാളിൽ വച്ച് ഉദ്ഘാടനം നിർവഹിക്കും. ഒന്നാം വർഷ ബിഎഫ്എ വിദ്യാർത്ഥികൾ മുതൽ അവസാന വർഷ എംഎഫ്എ വിദ്യാർത്ഥികളും അധ്യാപകരും അവരുടെ ആർട് വർക്കുകൾ പ്രദർശിപ്പിക്കുന്നുണ്ട്. പെയിൻറ്റിങ്ങ്, അപ്ലൈഡ് ആർട്ട്, ശിൽപകല എന്നീ ഡിപാർട്ടുമെൻറുകളിൽ നിന്നുമായി ഡിസൈൻസ്, ചിത്രങ്ങൾ, ശിൽപങ്ങൾ, ഇൻസ്റ്റലേഷൻസ് എന്നിവ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പൊതുസമൂഹത്തിന് കോളേജിൻറെ കലാപ്രവർത്തനങ്ങളുമായി സംവദിക്കാനുള്ള ഒരു വേദിയായാണ് ഈ പ്രദർശനം വിലയിരുത്തുന്നത്.

ആനുവൽ ഷോയുടെ ഭാഗമായി വിവിധ വിഷയങ്ങളിലുള്ള പ്രസൻറേഷനുകളും ചർച്ചകളും വർക്ഷോപ്പുകളും സംഘടിപ്പിക്കുന്നുണ്ട്. ഫെബ്രുവരി 16,17 തീയതികളിൽ എഫ്ഐഎൽസിഎ ഫിലിം സൊസൈറ്റി അവതരിപ്പിക്കുന്ന ഇൻറ്റർനാഷണൽ ഫോക്ലോർ ഷോർട്-ഡോക്യുമെൻററി ഫെസ്റ്റിവലും നടക്കുന്നുണ്ട്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് സിനിമാ പ്രദർശനത്തിൻറെ ഉദ്ഘാടനം നിർവഹിക്കുന്നത്. ഇതുകൂടാതെ വിവിധ ദിവസങ്ങളിലായി മറ്റു സിനിമാ പ്രദർശനവും ഉണ്ടായിരിക്കുന്നതാണ്. രാവിലെ 10 മണി തൊട്ട് വൈകിട്ട് 7 വരേയാണ് ഗാലറിയിലെ പ്രദർശന സമയം. വർഷങ്ങളായി തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജ് നടത്തി വന്നിരുന്ന ആനുവൽ ഷോ കൊവിഡിനെ തുടർന്ന് 2020 മുതൽ സംഘടിപ്പിക്കുവാൻ സാധിച്ചിരുന്നില്ല.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം

ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എന്റെ കേരളം മെഗാപ്രദര്‍ശന വിപണന കലാമേള : ശീതികരിച്ച 186 സ്റ്റാളുകള്‍, 71000 ചതുരശ്രയടി...

0
പത്തനംതിട്ട : പത്തനംതിട്ടയുടെ ദിനരാത്രങ്ങള്‍ക്ക് ഇനി ഉല്‍സവ ലഹരി. കാത്തിരിപ്പിന് ഇന്ന്...

കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിക്കുന്ന “പ്ലസ് വണ്‍ ഹ്യുമാനിറ്റീസ് ” കോഴഞ്ചേരി സെന്റ്...

0
തൊഴിലവസരങ്ങള്‍ കൂടുതലുള്ള പ്ലസ് വണ്‍ ഹ്യുമാനിറ്റീസ് പഠിക്കാന്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ താല്പര്യപ്പെടുന്നു....

ഡെങ്കിപ്പനിയിൽ നിന്നുള്ള മോചനത്തിന് ഉറവിട നശീകരണത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് ആരോഗ്യ മന്ത്രി

0
തിരുവനന്തപുരം: ഡെങ്കിപ്പനിയിൽ നിന്നുള്ള മോചനത്തിന് ഉറവിട നശീകരണത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് ആരോഗ്യ...

തിരുവനന്തപുരം വിമാനത്താവളത്തിൽ വാഹനങ്ങളുടെ പാർക്കിങ് നിരക്ക് പരിഷ്കരിച്ചു

0
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വാഹനങ്ങളുടെ പാർക്കിങ് നിരക്ക് പരിഷ്കരിച്ചു. മേയ്...