തിരുവനന്തപുരം : വമ്പന്‍ വികസനത്തിനൊരുങ്ങി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. മൂന്നുവര്‍ഷത്തിനുള്ളില്‍ വിമാനത്താവളത്തിൽ 1500 കോടിയുടെ വികസനപ്രവര്‍ത്തനങ്ങൾ നടപ്പാക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നതെന്നും രൂപരേഖ തയാറായിക്കഴിഞ്ഞുവെന്നും അദാനി എയർപോർട്ട് ഹോൾഡിങ് ഗ്രൂപ് ഡയറക്ടർ ജീത് അദാനി അറിയിച്ചു. കഴിഞ്ഞദിവസം ചേര്‍ന്ന വിമാനത്താവള വികസന കോണ്‍ക്ലേവിലാണ് അദാനി ഗ്രൂപ് രൂപരേഖയുടെ പ്രഖ്യാപനമുണ്ടായത്. പദ്ധതി ‘പ്രോജക്ട് അനന്ത’ എന്ന പേരിലാണ് അറിയപ്പെടുക.
ചാക്കയിലെ നിലവിലെ രണ്ടാം ടെര്‍മിനലിനോടുചേര്‍ന്നാണ് പുതിയ ടെര്‍മിനല്‍ നിര്‍മിക്കുന്നത്. അത്യാധുനിക ടെര്‍മിനല്‍ കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളുടെ വാസ്തുമാതൃകകളെ അനുകരിച്ചാണ് നിര്‍മിക്കുക. 1,65,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിൽ പ്രതിവര്‍ഷം 12 മില്യന്‍ യാത്രക്കാരെ ഉള്‍ക്കാള്ളാന്‍ കഴിയുന്ന മള്‍ട്ടി ലെവല്‍ ഇന്റിഗ്രേറ്റഡ് ടെര്‍മിനലാണ് രൂപകല്പന ചെയ്തിട്ടുള്ളത്. ഹോട്ടല്‍, ഫുഡ് കോര്‍ട്ട്, പർച്ചേസിങ് ഏരിയ, അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്ക് എന്നിവ ഉൾപ്പെടും. നിര്‍മാണത്തിന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനില്‍ നിന്നുള്ള അനുമതി ലഭിച്ചു. നിലവിലെ ടെര്‍മിനലിന്റെ പണി പൂര്‍ത്തിയായശേഷം ശംഖുംമുഖത്തുള്ള ആഭ്യന്തര ടെര്‍മിനലിന്റെ നവീകരണവും നടക്കും. വികസനത്തോടെ 1.2 യാത്രക്കാരെ കൈകാര്യം ചെയ്യാം. 2027ൽ പദ്ധതി പൂർത്തിയാകും. പദ്ധതി പൂർത്തിയാകുന്നതോടെ ഫ്ലൈറ്റ് ബേകളുടെ എണ്ണം എട്ടിൽ നിന്ന് 19 ആയി ഉയരും.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1