വ​മ്പ​ന്‍ വി​ക​സ​നത്തിനൊരുങ്ങി തി​രു​വ​ന​ന്ത​പു​രം അന്താരാഷ്ട്ര വി​മാ​ന​ത്താ​വ​ളം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വ​മ്പ​ന്‍ വി​ക​സ​നത്തിനൊരുങ്ങി തി​രു​വ​ന​ന്ത​പു​രം അന്താരാഷ്ട്ര വി​മാ​ന​ത്താ​വ​ളം. മൂ​ന്നു​വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ വിമാനത്താവളത്തിൽ 1500 കോ​ടി​യു​ടെ വി​ക​സ​ന​പ്ര​വ​ര്‍ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കാ​നാ​ണ്​ അ​ധി​കൃ​ത​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​തെന്നും രൂ​പ​രേ​ഖ ത​യാ​റാ​യി​ക്ക​ഴി​ഞ്ഞുവെന്നും അദാനി എയർപോർട്ട് ​ഹോൾഡിങ് ​ഗ്രൂപ് ഡയറക്ടർ ജീത് അദാനി അറിയിച്ചു.  ക​ഴി​ഞ്ഞ​ദി​വ​സം ചേ​ര്‍ന്ന വി​മാ​ന​ത്താ​വ​ള വി​ക​സ​ന കോ​ണ്‍ക്ലേ​വി​ലാ​ണ് അ​ദാ​നി ഗ്രൂ​പ് രൂ​പ​രേ​ഖ​യു​ടെ പ്ര​ഖ്യാ​പ​നമുണ്ടായത്. പ​ദ്ധ​തി ‘പ്രോ​ജ​ക്ട് അ​ന​ന്ത’ എ​ന്ന പേ​രി​ലാ​ണ് അ​റി​യ​പ്പെ​ടു​ക.
ചാ​ക്ക​യി​ലെ നി​ല​വി​ലെ ര​ണ്ടാം ടെ​ര്‍മി​ന​ലി​നോ​ടു​ചേ​ര്‍ന്നാ​ണ് പു​തി​യ ടെ​ര്‍മി​ന​ല്‍ നി​ര്‍മി​ക്കു​ന്ന​ത്. അ​ത്യാ​ധു​നി​ക ടെ​ര്‍മി​ന​ല്‍ കേ​ര​ള​ത്തി​ലെ പ്ര​മു​ഖ ക്ഷേ​ത്ര​ങ്ങ​ളു​ടെ വാ​സ്തു​മാ​തൃ​ക​ക​ളെ അ​നു​ക​രി​ച്ചാ​ണ് നി​ര്‍മി​ക്കു​ക​. 1,65,000 ച​തു​ര​ശ്ര മീ​റ്റ​ര്‍ വിസ്തൃതിയിൽ പ്ര​തി​വ​ര്‍ഷം 12 മി​ല്യ​ന്‍ യാ​ത്ര​ക്കാ​രെ ഉ​ള്‍ക്കാ​ള്ളാ​ന്‍ ക​ഴി​യു​ന്ന മ​ള്‍ട്ടി ലെ​വ​ല്‍ ഇ​ന്‍റി​ഗ്രേ​റ്റ​ഡ് ടെ​ര്‍മി​ന​ലാ​ണ് രൂ​പ​ക​ല്‍പ​ന ചെ​യ്തി​ട്ടു​ള്ള​ത്. ഹോ​ട്ട​ല്‍, ഫു​ഡ് കോ​ര്‍ട്ട്, പ​ർ​ച്ചേ​സി​ങ് ഏ​രി​യ,  അ​ഡ്മി​നി​സ്‌​ട്രേ​റ്റി​വ് ബ്ലോക്ക് എന്നിവ ഉൾപ്പെടും. നി​ര്‍മാ​ണ​ത്തി​ന് ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഓ​ഫ് സി​വി​ല്‍ ഏ​വി​യേ​ഷ​നി​ല്‍ നി​ന്നു​ള്ള അ​നു​മ​തി ല​ഭി​ച്ചു​. നി​ല​വി​ലെ ടെ​ര്‍മി​ന​ലി​ന്റെ പ​ണി പൂ​ര്‍ത്തി​യാ​യ​ശേ​ഷം ശം​ഖും​മു​ഖ​ത്തു​ള്ള ആ​ഭ്യ​ന്ത​ര ടെ​ര്‍മി​ന​ലി​ന്റെ ന​വീ​ക​ര​ണ​വും നടക്കും. വികസനത്തോടെ 1.2 യാത്രക്കാരെ കൈകാര്യം ചെയ്യാം. 2027ൽ പദ്ധതി പൂർത്തിയാകും. പദ്ധതി പൂർത്തിയാകുന്നതോടെ ഫ്ലൈറ്റ് ബേകളുടെ എണ്ണം എട്ടിൽ നിന്ന് 19 ആയി ഉയരും.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാഞ്ഞെത്തിയ ട്രെയിനിന് മുന്നിൽപ്പെട്ട് മധ്യവയസ്‌കൻ : സാഹസികമായി രക്ഷപ്പെടുത്തി റെയിൽവേ ഗേറ്റ് കീപ്പർ

0
ചെന്നൈ: അതിവേഗം പാഞ്ഞുവന്ന ട്രെയിനിന് മുന്നില്‍പ്പെട്ട മധ്യവയസ്കനെ രക്ഷിച്ച് റെയില്‍വേ ഗേറ്റ്...

സാവരിയ ബസന്തിന്റെ കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കും; കുടുംബത്തെ കണ്ട് ആഭ്യന്തരമന്ത്രി

0
ആലപ്പുഴ: ഉസ്‌ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഒന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥി...

മൊബൈൽ ടവർ ഇല്ലെങ്കിലും ഇനി ആശയവിനിമയം; സാറ്റലൈറ്റ് ഫോണുമായി ബി.എസ്.എൻ.എൽ‍

0
ന്യൂഡല്‍ഹി: മൊബൈല്‍ ടവര്‍ ഇല്ലാത്ത മേഖലയിലും ഇനി ആശയ വിനിമയം നടത്താം....

ആറന്മുളയെ ഭൂമാഫിയയുടെ കേന്ദ്രമാക്കി ; വിമർശനവുമായി പി. പ്രസാദ്

0
പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട ഡ്രോണ്‍ സര്‍വ്വേയ്‌ക്കെതിരെ മുന്‍ കൃഷിമന്ത്രി...