തിരുവനന്തപുരo : ഒരു കുടുംബത്തിലെ മൂന്ന് അംഗങ്ങളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തു വന്നു. കഠിനംകുളം സ്വദേശി രമേശനെയും കുടുംബത്തെയുമാണ് പൊളളലേറ്റ് മരിച്ചനിലയിൽ കണ്ടത്. രമേശൻ(48), ഭാര്യ സുലജ കുമാരി (46), മകളായ രേഷ്‌മ (23) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. സാമ്പത്തിക പ്രശ്‌നങ്ങളാണ് മരണകാരണമെന്നാണ് പോലീസ് പറയുന്നത്. വീട്ടാനാകാത്ത കടവും അതിൻ്റെ പലിശയുമാണ് കുടുംബത്തെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന സൂചനകളാണ് പുറത്തു വരുന്നത്.
രമേശൻ ഗൾഫിലായിരുന്നെങ്കിലും നാട്ടിൽ നിന്നും ആവശ്യത്തിലധികം കടം വാങ്ങിയിരുന്നു. കടവും അതിൻ്റെ പലിശയും ചേർന്ന് താങ്ങാനാകത്ത തുകയായി മാറുകയായിരുന്നു. ഈ തുക ഒരിക്കലും അടച്ചു തീർക്കാൻ കഴിയില്ലെന്ന് വ്യക്തമായതോടെയാണ് മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പലിശക്കുരുക്കിൽ നിന്നും കരകയറാനാകതെ വന്നതോടെ കുടുംബം ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഗൾഫിൽ ജോലിനോക്കുന്ന രമേശൻ കഴിഞ്ഞദിവസമാണ് നാട്ടിലെത്തിയത്. ഗൾഫിൽ നിന്നും നാട്ടിലേക്ക് തിരിക്കുന്നതിനു മുൻപ് തന്നെ രമേശൻ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നുവെന്ന വിലയിരുത്തലും പോലീസിനുണ്ട്.
ഇതിനിടെ വീടും പുരയിടവും വിറ്റ് കടം തീർക്കാൻ രേമശൻ ശ്രമം നടത്തിയിരുന്നു. എന്നാൽ കടത്തിൻ്റെ മേൽ കുമിഞ്ഞു കൂടിയ പലിശപോലും അടച്ചു തീർക്കാൻ കഴിയില്ലെന്ന് വ്യക്തമായതോടെയാണ് ഇവർ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതെന്നാണ് വ്യക്തമാകുന്നത്. പലിശയടക്കാൻ ലോണിനും രമേശൻ ശ്രമിച്ചിരുന്നു. എന്നാൽ അതും നടന്നില്ല. മറ്റൊരു വഴിയുമില്ലെന്നു മനസ്സിലായതോടെയാണ് രമേശൻ കുടുംബത്തോടൊപ്പം ആത്മഹത്യ ചെയ്തത്. വീട്ടിലെ കിടപ്പുമുറിയിലാണ് മൂവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. അടുത്തമുറിയിൽ സുലജ കുമാരിയുടെ മാതാപിതാക്കളുണ്ടായിരുന്നു.
അർദ്ധരാത്രി 12 മണിയോടെയാണ് ആത്മഹത്യാ ശ്രമം നടന്നത്. രമേശൻ്റെ വീട്ടിലെ മുറിയിലെ ചില്ലുകൾ പൊട്ടിത്തെറിക്കുന്ന ശബ്‌ദം കേട്ട അയൽവാസികൾ പുറത്തിറങ്ങി നോക്കിയപ്പോൾ മുറിയിൽ നിന്നും തീ ആളിപ്പടരുന്നത് കാണുകയായിരുന്നു. നാട്ടുകാർ ഉടൻ വീട്ടിലെത്തിയെങ്കിലും വീട് അകത്ത് നിന്നും പൂട്ടിയിരുന്നു. മുൻ വാതിൽ തകർത്ത് അകത്തെത്തിയെങ്കിലും കിടപ്പുമുറിയിലെ വാതിൽ അലമാരയടക്കം വെച്ച് ആരും ഉള്ളിൽ കടക്കാനാകാത്ത വിധം ബന്ധിച്ചിരുന്നു. ഇതാണ് രക്ഷാപ്രവർത്തനത്തിന് താമസം നേരിട്ടതെന്നും നാട്ടുകാർ വ്യക്തമാക്കി.
തുടർന്ന് തകർന്നു കിടക്കുന്ന ജനാല വഴി നാട്ടുകാരിൽ ചിലർ അകത്തേക്ക് വെളളമൊഴിക്കുകയായിരുന്നു. എന്നാൽ ഇവരെ രക്ഷിക്കാനായില്ല. മൂവരും വൈകാതെ മരണപ്പെടുകയായിരുന്നു. രമേശൻ്റെ മൃതദേഹം മുറിയിൽ നിലത്തും സുലജ കുമാരിയുടെയും രേഷ്‌മയുടെയും മൃതദേഹം കട്ടിലിലുമായിരുന്നു കിടന്നിരുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033