ഭക്ഷ്യവിഷബാധയേറ്റ് നേഴ്‌സ് മരിച്ച സംഭവത്തിൽ നഗരസഭ ഹെൽത്ത് സൂപ്പർ വൈസറെ സസ്‌പെൻഡ് ചെയ്തതിനെതിരെ പ്രതിഷേധിച്ച് പ്രതിപക്ഷസംഘടന പണിമുടക്കി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : സംക്രാന്തിയിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് നേഴ്‌സ് മരിച്ച സംഭവത്തിൽ നഗരസഭ ഹെൽത്ത് സൂപ്പർ വൈസറെ സസ്‌പെൻഡ് ചെയ്തതിനെതിരെ പ്രതിഷേധിച്ച് പ്രതിപക്ഷസംഘടന പണിമുടക്കി. ഹെൽത്ത് സൂപ്പർ വൈസർ എം.ആർ സാനുവിനെയാണ് നഗരസഭ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്. സിപിഎം അനുഭാവ യൂണിയനായ കേരള മുൻസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ (കെ.എം.സി.എസ്.യു) സംഘടനയുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ മുതൽ ഉച്ചവരെ കാഷ്വൽ ലീവെടുത്താണ് ജീവനക്കാർ ജോലിയിൽ നിന്നും വിട്ടുനിന്നത്. ഇന്നു മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് യൂണിറ്റ് പ്രസിഡന്‍റ് എസ്.അജികുമാർ, സെക്രട്ടറി ജി. ഗിരീഷ്കുമാർ എന്നിവർ അറിയിച്ചു. നഗരസഭയുടെ മേഖല ഓഫീസുകളിലെ സ്റ്റാഫ് യൂണിയൻ ജീവനക്കാരും പണിമുടക്കും.

നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യന്‍റെ ചേംബറിന് മുൻപിൽ മുദ്രാവാക്യം വിളിയ്ക്കുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് ഇന്നലെയും പ്രതിഷേധം. ഉച്ചയ്ക്ക് ശേഷം ജീവനക്കാർ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. ഭക്ഷ്യവിഷബാധ ഉണ്ടായ ഹോട്ടൽ പാർക്ക് നഗരസഭയുടെ കുമാരനല്ലൂർ മേഖല ഓഫീസിനു കീഴിലാണ്. മേഖല ഓഫീസിലെ ജീവനക്കാരിൽ നിന്നു വിശദീകരണം തേടിയില്ല. നഗരസഭ സെക്രട്ടറിക്കും കൂട്ടുത്തരവാദിത്തം ഉണ്ട്. സൂപ്പർ വൈസറെ ഒറ്റപ്പെടുത്തി ശിക്ഷാനടപടി സ്വീകരിക്കുന്നതു ഉചിതമല്ലെന്നും എൽഡിഎഫ് വാദിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷം ഒഴിവാക്കി പ്രളയബാധിതർക്ക് ആശ്വാസമേകി റാന്നി പാലച്ചുവട് എസ്.എൻ.റ്റി യു.പി.സ്കൂൾ

0
റാന്നി : ആഘോഷങ്ങളെക്കാൾ വലുതാണ് സഹജീവികളോടുള്ള കരുതല്‍ എന്ന് തെളിയിച്ചിരിക്കുകയാണ് റാന്നി...

അടൂരില്‍ തെരുവ് നായ ആക്രമണം : ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് പരിക്ക്

0
അടൂര്‍ : അടൂര്‍ കരുവാറ്റ ജംഗ്ഷനില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ...

വി ഡി സവർക്കറുമായി ബന്ധപ്പെട്ട് വിവാദ ചോദ്യം ഉൾപ്പെടുത്തിയ അധ്യാപകന്റെ സസ്പെൻഷൻ സ്റ്റേ ചെയ്തു

0
കൊച്ചി: സ്കൂൾ ഫ്രീഡം ക്വിസിൽ വി ഡി സവർക്കറുമായി ബന്ധപ്പെട്ട് വിവാദ...

തിരുവനന്തപുരത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു

0
തിരുവനന്തപുരം: കഠിനംകുളത്ത് ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്ത് ഗുണ്ട രക്ഷപെട്ടു....