തിരുവനന്തപുരം സര്‍ക്കാര്‍ ലോ കോളജ് പരീക്ഷാ മൂല്യനിര്‍ണയം ; ഗുരുതര പിഴവുകളുണ്ടായതായി ആരോപണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരള സര്‍വകലാശാലയ്ക്ക് കീഴിലെ തിരുവനന്തപുരം സര്‍ക്കാര്‍ ലോ കോളജില്‍ പരീക്ഷാ മൂല്യനിര്‍ണയത്തില്‍ ഗുരുതര പിഴവുകളെന്ന് വിദ്യാര്‍ഥികള്‍. ബിഎ എല്‍എല്‍ബി ഒന്നാം സെമസ്റ്ററില്‍ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിച്ച 231 പേരില്‍ 180 പേരുടെയും മാര്‍ക്ക് കൂടി. പുനര്‍മൂല്യനിര്‍ണയത്തിന് മുമ്പേ സപ്ലിമെന്ററി പരീക്ഷ നടത്തുന്നതിന് എതിരെയും പരാതിയുണ്ട്. പുനര്‍മൂല്യനിര്‍ണയത്തിലൂടെ 63 വിദ്യാര്‍ഥികള്‍ക്കാണ് പത്തിലധികം മാര്‍ക്ക് വര്‍ധിച്ചത്. ആദ്യ ഫലം വന്നപ്പോള്‍ തോറ്റുപോയ 49 പേര്‍ പുനര്‍മൂല്യനിര്‍ണയത്തിലൂടെ വിജയിച്ചു.

എന്തുകൊണ്ട് ആദ്യ ഫല പ്രസിദ്ധീകരണത്തില്‍ ഈ മാര്‍ക്ക് ലഭിക്കുന്നില്ലെന്നാണ് വിദ്യാര്‍ഥികള്‍ ചോദിക്കുന്നത്. പുനര്‍മൂല്യനിര്‍ണയത്തിനായി നല്‍കേണ്ടിവരുന്ന അധിക ഫീസിലൂടെയും ചൂഷണം നടക്കുന്നുവെന്നാണ് ആരോപണം. ഒരു പേപ്പറിന്റെ പുനര്‍മൂല്യനിര്‍ണയത്തിനായി യൂണിവേഴ്‌സിറ്റി ഈടാക്കുന്നത് 790 രൂപയാണ്. പുനര്‍മൂല്യനിര്‍ണയ ഫലത്തിന് മുന്‍പ് സപ്ലി പരീക്ഷ നടത്തുന്നതിലൂടെയും അധിക വരുമാനം നേടുന്നുവെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്. ഫലം വരാനുള്ള കാലതാമസം സപ്ലി പരീക്ഷ എഴുതിക്കാനും നിര്‍ബന്ധിതരാക്കുമെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. സപ്ലി എഴുതിയ 43 വിദ്യാര്‍ഥികള്‍ റീവാല്യേഷനിലൂടെ വിജയിച്ചു എന്നാണ് കണക്കുകള്‍.

എല്ലാ സെമസ്റ്ററിലും സമാനമായ സാഹചര്യമെന്നും വിദ്യാര്‍ഥികള്‍ പ്രതികരിച്ചു. വിഷയം അടുത്ത സിന്‍ഡിക്കേറ്റ് പരിഗണിക്കും.  ഈ മാസം 13നാണ് കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം ചേരുക. പ്രത്യേക അജണ്ടയായി വിഷയം പരിഗണിക്കാനാണ് നീക്കം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോളേജിന്റെ മറവിലെ ഫണ്ട് വെട്ടിപ്പ് ആരോപണം : സമാഹരിച്ചത് 23,93,000 രൂപ, സ്ഥലത്തിന് 25...

0
ഇരിട്ടി : സി.പി.എം. നിയന്ത്രണത്തിലുള്ള നോർത്ത് മലബാർ എജുക്കേഷണൽ സൊസൈറ്റി 327...

യുഎസിൽ മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവം : ഒരാളുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി

0
ന്യൂയോർക്ക്: യുഎസിൽ മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ ഒരാളുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി....

ഉത്തര്‍പ്രദേശ് പടക്കനിര്‍മാണശാലാ സ്‌ഫോടനം : മരണസംഖ്യ 11 ആയി ഉയര്‍ന്നു

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കൗശാംബി ജില്ലയില്‍ പടക്കനിര്‍മാണശാലയിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ മരണ സംഖ്യ...

സംസ്ഥാനത്ത് കാലവർഷത്തിൽ മഴ കുറഞ്ഞു ; രേഖപ്പെടുത്തിയത് 21 ശതമാനം മഴയുടെ കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ ഇത്തവണ കാലവര്‍ഷത്തില്‍ ലഭിച്ചത് കുറഞ്ഞ മഴ ലഭ്യതയെന്ന് റിപ്പോര്‍ട്ട്....