തിരുവനന്തപുരം : തിരുവനന്തപുരം നഗരത്തിലെ ലോക്ക് ഡൗണ്‍ പിന്‍വലിച്ചു. കണ്ടെയ്‌ന്‍മെന്‍റ് സോണുകളില്‍ ഒഴികെയുള്ള ഇടങ്ങളിലാണ് ലോക്ക് ഡൗണ്‍ പിന്‍വലിച്ചത്. എല്ലാ കടകളും തുറക്കാം. രാവിലെ ഏഴ് മണി മുതല്‍ ഏഴ് മണി വരെയാണ് തുറക്കാന്‍ അനുമതി. മാളുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവയും സലൂണുകള്‍, ബ്യൂട്ടി പര്‍ലറുകള്‍ എന്നിവയും തുറക്കാന്‍ അനുമതിയുണ്ട്. റസ്റ്റോറന്റുകള്‍ 9 വരെ തുറക്കാന്‍ അനുമതിയുണ്ട്.
എന്നാല്‍ പാഴ്‌സല്‍ സര്‍വീസും ഹോം ഡെലിവറിയും മാത്രമേ അനുവദിക്കുകയുള്ളു. കോണ്‍ഫറന്‍സ് ഹാളുകള്‍, സ്വീകരണ ഹാളുകള്‍ എന്നിവ അടച്ചിട്ടുകൊണ്ട് ഹോട്ടലുകള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. ചന്തകളും മീന്‍ മാര്‍ക്കറ്റുകളും കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ച് മാത്രമേ തുറക്കാന്‍ അനുമതിയുള്ളു.