സ്വര്‍ണ്ണക്കടത്ത് ; നാലുപേര്‍ കൂടി അറസ്​റ്റില്‍ – ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്ന്​ എന്‍ഫോഴ്സ്മെന്റ്  ഡയറക്​ടറേറ്റ്​

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : യു.എ.ഇ കോണ്‍സുലേറ്റിലെ ഡിപ്ലോമാറ്റിക്​ ബാഗേജ്​ വഴി സ്വര്‍ണം കടത്തിയ കേസില്‍ നാലുപേര്‍ കൂടി അറസ്​റ്റില്‍. മുഹമ്മദ്​ അന്‍വര്‍, ഹംസത്ത്​ അബ്​ദുല്‍ സലാം, ടി.എം. സാജു, ഹംജാദ്​ അലി എന്നിവരാണ്​ അറസ്റ്റിലായത്​. ഇവര്‍ക്കായി ആറിടങ്ങളില്‍ എന്‍.ഐ.എ പരിശോധന നടത്തി. ഇതോടെ സ്വര്‍ണക്കടത്ത്​ കേസില്‍ അറസ്​റ്റിലായവരുടെ എണ്ണം 20 ആയി.

അ​തേസമയം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.​ ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്ന്​ എന്‍ഫോഴ്സ്മെന്റ്  ഡയറക്​ടറേറ്റ്​ കോടതിയെ അറിയിച്ചു. അറസ്​റ്റിലായ സ്വപ്ന  സുരേഷി​ന്റെ  മൊഴിയുടെ അടിസ്ഥാനത്തിലാണ്​ ആവശ്യം. സ്വപ്​നയുടെ കസ്​റ്റഡി നീട്ടാനുള്ള അപേക്ഷയില്‍ ഇ.ഡി ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്ന്​ പറഞ്ഞിരുന്നു. കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയിലാണ്​ ഇ.ഡി അപേക്ഷ നല്‍കിയത്​.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതൃസ്ഥാനം : നിയമസഭയിൽ തൽക്കാലം പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടതില്ലെന്ന് സിപിഐ

0
ന്യൂഡൽഹി: പ്രതിപക്ഷ ഉപനേതൃസ്ഥാനം ആവശ്യപ്പെട്ട് നിയമസഭയിൽ തൽക്കാലം പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടതില്ലെന്ന്...

അനാശാസ്യ കേന്ദ്രത്തിലെത്തുന്ന ഉപഭോക്താവും കുറ്റക്കാരനെന്ന് ഹൈക്കോടതി

0
കൊച്ചി: അനാശാസ്യ കേന്ദ്രങ്ങളിൽ സേവനം തേടിയെത്തുന്നവരെയും നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കാനാകില്ലെന്ന് ഹൈക്കോടതി....

ചെയ്ത കുറ്റങ്ങളില്‍ അമേരിക്ക ഖേദിക്കുന്നത് വരെ ആക്രമണം തുടരും : മുന്നറിയിപ്പുമായി ഇറാൻ

0
തെഹ്റാന്‍: അമേരിക്ക നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായി മേഖലയിലെ യുഎസ് സൈനിക താവളങ്ങൾക്ക്...

നെഹ്‌റുട്രോഫി വള്ളം കളി : സമ്മാനത്തുക കൈമാറിയില്ലെന്ന് പരാതി ; ക്ലബ്ബുകൾ പ്രതിഷേധത്തിൽ

0
ആലപ്പുഴ : നെഹ്‌റുട്രോഫി വള്ളംകളി കഴിഞ്ഞ്‌ ഒരാഴ്ച പിന്നിട്ടിട്ടും വിജയികൾക്കു സമ്മാനത്തുകയും...