അനാശാസ്യ കേന്ദ്രത്തിലെത്തുന്ന ഉപഭോക്താവും കുറ്റക്കാരനെന്ന് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: അനാശാസ്യ കേന്ദ്രങ്ങളിൽ സേവനം തേടിയെത്തുന്നവരെയും നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കാനാകില്ലെന്ന് ഹൈക്കോടതി. ഇത്തരം കേന്ദ്രങ്ങളിലെ ഉപഭോക്താക്കൾക്കും അനാശാസ്യ പ്രവർത്തന നിരോധന നിയമപ്രകാരം ക്രിമിനൽ ബാധ്യതയുണ്ടാകുമെന്ന് ജസ്റ്റിസ് വി രാജ വിജയരാഘവൻ, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. വിഷയത്തിൽ സിംഗിൾ ബെഞ്ചുകളിൽനിന്ന് വ്യത്യസ്ത വിധികൾ ഉണ്ടായതോടെയാണ് ഡിവിഷൻ ബെഞ്ച് അന്തിമ വ്യക്തത നൽകിയത്. അനാശാസ്യ കേന്ദ്രം നടത്തുന്നതോ അതിൽനിന്ന് സാമ്പത്തിക നേട്ടമുണ്ടാക്കുന്നതോ മാത്രമാണോ കുറ്റകരമാകുന്നത് അതോ അവിടെയെത്തുന്ന ഉപഭോക്താവും നിയമ നടപടി നേരിടേണ്ടതുണ്ടോ എന്നതായിരുന്നു കോടതിയുടെ പരിഗണനയിലെ പ്രധാന ചോദ്യം. ഇത്തരം കേന്ദ്രങ്ങളുടെ പ്രവർത്തനം വ്യക്തികളെ സാമ്പത്തിക നേട്ടത്തിനായി ചൂഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടതാണെന്ന് കോടതി വിലയിരുത്തി.

ഉപഭോക്താക്കളുടെ സാന്നിധ്യവും ആവശ്യകതയുമാണ് ഈ നിയമവിരുദ്ധ സംവിധാനത്തിന്റെ നിലനിൽപ്പിന് വഴിയൊരുക്കുന്നതെന്നും ബെഞ്ച് നിരീക്ഷിച്ചു. നടത്തിപ്പുകാർ സൗകര്യമൊരുക്കുകയും അതിലൂടെ വരുമാനം നേടുകയും ചെയ്യുമ്പോൾ സേവനം തേടിയെത്തുന്നവർ ആ സംവിധാനത്തിന് ആവശ്യകത സൃഷ്ടിക്കുന്നു. അതുകൊണ്ട് തന്നെ ഉപഭോക്താവിന് ഇതിൽ പങ്കില്ലെന്ന് കണക്കാക്കാനാകില്ലെന്നാണ് കോടതിയുടെ നിലപാട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വ്യാജരസീതുകൾ ഉണ്ടാക്കി ദേശീയപാത ടോൾ തട്ടിപ്പ് : രാജ്യവ്യാപകമായി 14 കേന്ദ്രങ്ങളിൽ ഇഡിയുടെ മിന്നൽ...

0
ന്യൂഡൽഹി: നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ടോൾ ബൂത്തുകൾ കേന്ദ്രീകരിച്ച്...

താമരശ്ശേരിയിൽ അടച്ചിട്ട വീട്ടിൽനിന്ന് 70 തിരകളും 63 കുപ്പി വിദേശമദ്യവും കണ്ടെടുത്തു ; ഒരാൾ...

0
താമരശ്ശേരി : താമരശ്ശേരി കമ്മാളൻകുന്നത്ത് അടച്ചിട്ട വീട്ടിൽനിന്ന് തോക്കിന്റെ എഴുപത് തിരകളും...

പ്രതിപക്ഷ ഉപനേതൃസ്ഥാനം : നിയമസഭയിൽ തൽക്കാലം പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടതില്ലെന്ന് സിപിഐ

0
ന്യൂഡൽഹി: പ്രതിപക്ഷ ഉപനേതൃസ്ഥാനം ആവശ്യപ്പെട്ട് നിയമസഭയിൽ തൽക്കാലം പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടതില്ലെന്ന്...

ചെയ്ത കുറ്റങ്ങളില്‍ അമേരിക്ക ഖേദിക്കുന്നത് വരെ ആക്രമണം തുടരും : മുന്നറിയിപ്പുമായി ഇറാൻ

0
തെഹ്റാന്‍: അമേരിക്ക നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായി മേഖലയിലെ യുഎസ് സൈനിക താവളങ്ങൾക്ക്...