ചെയ്ത കുറ്റങ്ങളില്‍ അമേരിക്ക ഖേദിക്കുന്നത് വരെ ആക്രമണം തുടരും : മുന്നറിയിപ്പുമായി ഇറാൻ

For full experience, Download our mobile application:
Get it on Google Play

തെഹ്റാന്‍: അമേരിക്ക നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായി മേഖലയിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ശക്തമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി ഇറാന്‍. ഇറാനിലെ ഖത്തമുല്‍ അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് വക്താവ് കേണൽ ഇബ്രാഹിം സുൾഫഖാരിയാണ് ഇറാന്റെ ഔദ്യോഗിക റേഡിയോ ആൻഡ് ടെലിവിഷൻ സംപ്രേക്ഷണ ശൃംഖലയായ ഐആര്‍ഐബിയിലൂടെ ഈ വിവരം അറിയിച്ചത്. ഇറാൻ നടത്തിയ തിരിച്ചടിയിൽ യുഎസ് താവളങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾക്കും ആയുധ ശേഖരങ്ങൾക്കും കനത്ത നാശനഷ്ടം സംഭവിച്ചതായി സുൾഫഖാരി അവകാശപ്പെട്ടു. ആക്രമണത്തിൽ നിരവധി യുഎസ് കമാൻഡർമാരും സൈനികരും കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്ക തങ്ങളുടെ കുറ്റകൃത്യങ്ങളിൽ ഖേദിക്കുന്നതുവരെ ആക്രമണങ്ങൾ തുടരുമെന്ന് സുള്‍ഫുഖാരി വ്യക്തമാക്കി. യുഎസിന്റെ ഭാഗത്തുനിന്ന് തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങൾക്ക് കൂടുതൽ ശക്തവും വിനാശകരവുമായ മറുപടി നൽകുമെന്നും യുഎസ് സൈന്യവുമായി സഹകരിക്കുന്ന ഏതൊരു രാജ്യവും അതിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ഇറാന് നേരെ ഇന്നലെ രാത്രി പല തവണ യുഎസ് ആക്രമണം നടത്തിയിരുന്നു. ജനവാസ മേഖലകളും വിമാനത്താവളത്തളവും ഉൾപ്പെടെ നൂറിലേറെ കേന്ദ്രങ്ങൾക്ക് നേർക്കാണ് ആക്രമണമുണ്ടായത്. ഇതിന് തിരിച്ചടിയെന്നോണം ജോർദാൻ, കുവൈത്ത്, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലെ അമേരിക്കൻ കേന്ദ്രങ്ങളെയാണ് ഇറാന്‍ ലക്ഷ്യമിട്ടത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെഹ്‌റുട്രോഫി വള്ളം കളി : സമ്മാനത്തുക കൈമാറിയില്ലെന്ന് പരാതി ; ക്ലബ്ബുകൾ പ്രതിഷേധത്തിൽ

0
ആലപ്പുഴ : നെഹ്‌റുട്രോഫി വള്ളംകളി കഴിഞ്ഞ്‌ ഒരാഴ്ച പിന്നിട്ടിട്ടും വിജയികൾക്കു സമ്മാനത്തുകയും...

കോഴിക്കോട് കോർപറേഷൻ ആരോഗ്യകേന്ദ്രങ്ങളിലെത്തിച്ച മരുന്നുകൾ കാലാവധി കഴിയാറായവ ; തിരിച്ചെടുക്കാൻ നിർദേശം

0
കോഴിക്കോട് : നഗരത്തിലെ വിവിധ ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളിലും ചില...

കോഴിക്കോട് കാർ മതിലിലിടിച്ച് തീപിടിച്ചു ; യാത്രികന് ദാരുണാന്ത്യം

0
കോഴിക്കോട്: ചേവായൂർ മഠത്തിൽ മുക്കിൽ കാർ മതിലിലിടിച്ച് തീപിടിച്ച് യാത്രികൻ മരിച്ചു....

രോഗിയോട് മോശം പെരുമാറ്റം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്‌ടർക്കെതിരെ വിജിലൻസ് അന്വേഷണം

0
കൊട്ടാരക്കര : താലൂക്ക് ആശുപത്രിയിൽ ഡോക്ടർ രോഗിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ...