തിരുവനന്തപുരം : കൊവിഡ് ഡ്യൂട്ടി ഓഫ് വെട്ടിക്കുറച്ചതിനതിരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നഴ്സുമാര്‍ പ്രതിഷേധിച്ചു. 10 ദിവസം ഡ്യൂട്ടിക്ക് മൂന്ന് ഓഫ് എന്ന ക്രമം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഡ്യൂട്ടി ക്രമം മാറ്റിക്കൊണ്ടുള്ള ഉത്തരവ് നഴ്സുമാര്‍ കത്തിച്ചു. ഇടത് സംഘടനയായ ഗവണ്‍മെന്റ് നഴ്സ്സ് അസോസിയേഷൻ ഉൾപ്പെടെയാണ് സമരരംഗത്തുള്ളത്. അതേസമയം രോഗികളുടെ എണ്ണം കൂടുമ്പോൾ ഓഫ് കുറയ്ക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്.
ഡ്യൂട്ടി ഓഫ് വെട്ടിക്കുറച്ചു ; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നഴ്സുമാരുടെ പ്രതിഷേധം
RECENT NEWS
Advertisment