കാര്‍ഡിയോ ഇന്റര്‍വെന്‍ഷന്‍ ചികിത്സയില്‍ രാജ്യത്ത് അഞ്ചാമതായി തിരുവനന്തപുരം മെഡിക്കല്‍ കോളജ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കാര്‍ഡിയോ ഇന്റര്‍വെന്‍ഷന്‍ ചികിത്സയില്‍ രാജ്യത്ത് അഞ്ചാമതായി തിരുവനന്തപുരം മെഡിക്കല്‍ കോളജ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഇന്റര്‍വെന്‍ഷന്‍ ചികിത്സ നല്‍കിയ ആശുപത്രി കൂടിയാണ്. ഹൈദരാബാദില്‍ നടന്ന നാഷണല്‍ ഇന്റര്‍വെന്‍ഷന്‍ കൗണ്‍സില്‍ മീറ്റിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഡിസംബര്‍ വരെ 3,446 കാര്‍ഡിയോ ഇന്റര്‍വെന്‍ഷന്‍ ചികിത്സയാണ് നല്‍കിയത്. സ്വകാര്യ ആശുപത്രികളില്‍ ലക്ഷങ്ങള്‍ ചെലവുവരുന്ന ഇത്തരം ചികിത്സകള്‍ സര്‍ക്കാരിന്റെ വിവിധ പദ്ധതികളിലൂടെയാണ് നിര്‍വഹിച്ചത് എന്ന പ്രത്യേകതയുമുണ്ട്. മികച്ച സേവനം നല്‍കി അഭിമാനമായ കാര്‍ഡിയോളജി വിഭാഗത്തിലെ മുഴുവന്‍ ടീമിനും മന്ത്രി വീണാ ജോര്‍ജ് അഭിനന്ദനമറിയിച്ചു.

പ്രിന്‍സിപ്പല്‍, സൂപ്രണ്ട്, കാര്‍ഡിയോളജി വിഭാഗം മേധാവി എന്നിവരുടെ മികച്ച ഏകോപവും പ്രവര്‍ത്തനങ്ങളുമാണ് ഇത് സാധ്യമാക്കിയത്. ഹൃദ്രോഗങ്ങള്‍ക്ക് ഓപ്പറേഷന്‍ കൂടാതെയുള്ള നൂതനമായ ഇന്റര്‍വെന്‍ഷന്‍ ചികിത്സകളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓപ്പറേഷനില്ലാതെ ചുരുങ്ങിയ വാല്‍വ് നേരെയാക്കല്‍, ഹൃദയമിടിപ്പ് കുറഞ്ഞ് പോയവര്‍ക്ക് നേരെയാക്കാനുള്ള അതിനൂതന പേസ്‌മേക്കര്‍, ഹൃദയമിടിപ്പ് കൂടി മരണപ്പെടാന്‍ സാധ്യതയുള്ളവര്‍ക്കുള്ള സി.ആര്‍.ടി. തെറാപ്പി, റീ സിങ്ക്രണൈസേഷന്‍ തെറാപ്പി, സങ്കീര്‍ണ ഹൃദ്രോഗങ്ങള്‍ക്ക് പോലും ഓപ്പറേഷന്‍ ഇല്ലാതെ നേരെയാക്കുന്ന ആന്‍ജിയോപ്ലാസ്റ്റി തുടങ്ങിയവയെല്ലാം കാര്‍ഡിയോ ഇന്റര്‍വെന്‍ഷന്‍ ചികിത്സയിലൂടെ മെഡിക്കല്‍ കോളജില്‍ ചെയ്തു കൊടുക്കുന്നു. ഇതുകൂടാതെ അതി സങ്കീര്‍ണ ഹൃദയ ശസ്ത്രക്രിയകളും മെഡിക്കല്‍ കോളജില്‍ ചെയ്തു വരുന്നു. മെഡിക്കല്‍ കോളജില്‍ കാര്‍ഡിയോളജി വിഭാഗത്തിന് കീഴില്‍ രണ്ട് കാത്ത് ലാബുകളാണുള്ളത്. ഇന്ത്യയിലാദ്യമായി നൂറോളജി വിഭാഗത്തിന് കീഴില്‍ ആദ്യ കാത്ത് ലാബും മെഡിക്കല്‍ കോളജില്‍ അടുത്തിടെ സ്ഥാപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് പൂനൂർ സ്വദേശിക്ക് ദാരുണാന്ത്യം

0
കോഴിക്കോട്: പന്നൂരിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് പൂനൂർ സ്വദേശിക്ക് ദാരുണാന്ത്യം. പൂനൂർ...

ബാലുശ്ശേരിയില്‍ വയോധികന് നേരെ അതിക്രമം

0
കോഴിക്കോട്: ബാലുശ്ശേരിയില്‍ വയോധികന് നേരെ അതിക്രമം. ബാലുശ്ശേരി ബീവറേജിന് സമീപം തുരുത്യാട്...

തമിഴ്നാട്ടിലെ 5 നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ; സ്റ്റേ മദ്രാസ് ഹൈക്കോടതി ഈ മാസം...

0
ചെന്നൈ: തമിഴ്നാട്ടിൽ 5 നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനുള്ള സ്റ്റേ മദ്രാസ്...

ലഹരി വിൽപ്പന നടത്തുന്നതിനിടയിൽ നിയമ വിദ്യാർഥി എക്സൈസ് സംഘത്തിൻ്റെ പിടിയിലായി

0
നെയ്യാറ്റിൻകര: ലഹരി വിൽപ്പന നടത്തുന്നതിനിടയിൽ നിയമ വിദ്യാർഥി എക്സൈസ് സംഘത്തിൻ്റെ പിടിയിലായി....