Sunday, May 4, 2025 3:05 pm

തിരുവനന്തപുരം പാപ്പനംകോട് തീപിടുത്തം : എസി പൊട്ടിത്തെറിച്ചതാകാമെന്ന് പ്രാഥമിക നി​ഗമനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പാപ്പനംകോട് ഇൻഷുറൻസ് കമ്പനിയുടെ ഓഫീസിലെ തീപിടുത്തം എസി പൊട്ടിത്തെറിച്ചതാകാമെന്ന് പ്രാഥമിക നി​ഗമനം. എസി പൊട്ടിത്തെറിച്ചതിന്റെ അടയാളങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് റീജിയണൽ ഫയർ ഓഫീസർ അബ്ദുൽ റഷീദ്.കെ. വിശദമായ ഫോറൻസിക് പരിശോധന നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. തീ പടർന്നത് ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ ഏജൻസിയിലാണ് തീപിടുത്തം ഉണ്ടായത്. ജീവനക്കാരിയടക്കം രണ്ടു പേർ തീപിടുത്തത്തിൽ മരിച്ചു. ഇരുവരുടെയും ശരീരം കത്തിക്കരിഞ്ഞ നിലയിലാണ് ഓഫീസിൽ നിന്ന് കണ്ടെടുത്തത്. ഇന്ന് ഉച്ചയോടെയാണ് തീപിടുത്തം ഉണ്ടായത്. പാപ്പനംകോട് ജങ്ഷനിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിലെ രണ്ട് നില കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. വലിയ പൊട്ടിത്തെറി ശബ്ദം കേട്ടുവെന്നും തൊട്ടടുത്തുള്ള വ്യാപരികൾ പറഞ്ഞു. മന്ത്രി വി ശിവൻകുട്ടി അപകട സ്ഥലത്തെത്തി. മന്ത്രി വി ശിവൻകുട്ടി അപകട സ്ഥലത്തെത്തി. കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് മന്ത്രി പ്രതികരിച്ചു. ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചതെന്ന് മന്ത്രി പറഞ്ഞു. അപകടത്തിൽ മരിച്ച ഒരാളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. തീപിടുത്തം ഉണ്ടായ ഉടൻ നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

 

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എടത്വാ സെയ്ന്റ് ജോർജ് ഫൊറോനപള്ളിയിൽ തിരുസ്വരൂപം ദേവാലയ കവാടത്തിൽ പ്രതിഷ്ഠിച്ചു

0
എടത്വാ : എടത്വാ സെയ്ന്റ് ജോർജ് ഫൊറോനപള്ളിയിൽ വിശുദ്ധ ഗീവർഗീസ്...

പേവിഷബാധയേറ്റ് അഞ്ചര വയസുകാരി മരിച്ച സംഭവത്തിൽ പ്രതികരണവുമായി ആശുപത്രി അധികൃത‍ർ

0
കോഴിക്കോട്: പെരുവള്ളൂരിൽ പേവിഷബാധയേറ്റ് അഞ്ചര വയസുകാരി മരിച്ച സംഭവത്തിൽ പ്രതികരണവുമായി ആശുപത്രി...

ചെറിയനാട് പാടശേഖരസമിതി വാടകക്കെടുത്ത യന്ത്രങ്ങൾ സമൂഹവിരുദ്ധർ കേടുവരുത്തി

0
ചെറിയനാട് : പാടശേഖരസമിതി വാടകക്കെടുത്ത യന്ത്രങ്ങൾ സമൂഹവിരുദ്ധർ കേടുവരുത്തിയതിനെത്തുടർന്ന് കൊയ്‌ത്തു...

ജമ്മു കാശ്മീരിൽ വാഹനാപകടത്തിൽ 3 സൈനികർ മരിച്ചു

0
ജമ്മു: ജമ്മു കാശ്മീരിൽ വാഹനാപകടത്തിൽ 3 സൈനികർ മരിച്ചു. റംബാനിൽ ആണ്...