തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയില്‍ പോളിംഗ് ശതമാനം 13.45 ആയി. ആകെ വോട്ടര്‍മാരില്‍ നാലു ലക്ഷത്തിലേറെ പേര് വോട്ട് ചെയ്തു. 16.69 ശതമാനം പുരുഷ വോട്ടര്‍മാരും 11.86 ശതമാനം വനിതാ വോട്ടര്‍മാരും വോട്ട് രേഖപ്പെടുത്തിയതായാണു റിപ്പോര്‍ട്ടുകള്‍.
വോട്ടെടുപ്പ് നാലു മണിക്കൂര്‍ പിന്നിടുമ്പോള്‍ 15.9 ശതമാനം പോളിംഗാണ് ആകെ രേഖപ്പെടുത്തിയത്. പത്തനംതിട്ടയിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്ത് ഇതുവരെ ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തി. കര്‍ശന കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാണ് വോട്ടെടുപ്പ്. ചില പോളിംഗ് സ്റ്റേഷനുകളില്‍ വോട്ടെടുപ്പ് യന്ത്രം തകരാറിലായത് ഒഴിച്ചാല്‍ പോളിംഗ് സമാധാനപരമായി പുരോഗമിക്കുകയാണ്.