Sunday, April 13, 2025 10:24 am

തിരുവനന്തപുരത്തെ ലോകോത്തര നഗരമാക്കും : കെ.സുരേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ മുന്നണിക്ക് ഭരണം കിട്ടിയാൽ തിരുവനന്തപുരത്തെ ലോകോത്തര നഗരമാക്കി മാറ്റുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കഴിഞ്ഞ കാലങ്ങളിൽ കോർപ്പറേഷൻ ഭരിച്ചവരുടെ പിടിപ്പുകേടാണ് സാംസ്കാരികമായി രാജ്യത്ത് ഏറ്റവും പാരമ്പര്യമുള്ള നഗരത്തിൻ്റെ വികസന മുരടിപ്പിന് ഇടയാക്കിയത്. ദേശീയ ജനാധിപത്യ സഖ്യത്തിന് ഒരു അവസരം ലഭിച്ചാൽ വാരാണസിയെ പോലെ തലസ്ഥാനത്തെയും രാജ്യത്തിൻ്റെ പൈതൃകനഗരമാക്കി മാറ്റുമെന്ന് സുരേന്ദ്രൻ കോർപ്പറേഷനിലെ വിവിധ പരിപാടികളിൽ പങ്കെടുക്കവെ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കടകംപള്ളി സുരേന്ദ്രനും വലിയ അഴിമതികളാണ് അഞ്ചുവർഷമായി നടത്തുന്നത്. നോട്ട് നിരോധന കാലത്ത് നടത്തിയ കൊള്ളകൾ പുറത്തു വന്നാൽ കടകംപ്പള്ളിക്ക് രാജിവെക്കേണ്ടി വരും. തിരുവനന്തപുരത്ത് ബി.ജെ.പിയെ തടയാൻ കോൺഗ്രസും സി.പി.എമ്മും തമ്മിൽ അവിശുദ്ധ സഖ്യമുണ്ടാക്കുകയാണ്. എന്നാൽ നഗരത്തിൻ്റെ വികസനത്തിന് വേണ്ടി ജനങ്ങൾ ബി.ജെ.പിക്കൊപ്പം നിൽക്കും. വിഴിഞ്ഞം തുറമുഖവും അന്താരാഷ്ട്ര വിമാനത്താവളവും തിരുവനന്തപുരത്തിൻ്റെ വികസനത്തിന് ശക്തമായ അടിത്തറ പാകും. ഇതിന് തുരങ്കം വെക്കാനുള്ള ഇരുമുന്നണികളുടേയും ശ്രമം ജനങ്ങൾ പരാജയപ്പെടുത്തുമെന്നും സുരേന്ദ്രൻ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുംബൈ ഭീകരാക്രമണത്തിന് പ്ലോട്ടൊരുക്കിയത് ദുബായിലെന്ന് സൂചന

0
മുംബൈ : മുംബൈ ഭീകരാക്രമണത്തിന് പ്ലോട്ടൊരുക്കിയത് ദുബായിലെന്ന് സൂചന. ഐഎസ്ഐ ഏജൻറുമായി...

ഗുരുവായൂര്‍ ദേവസ്വം പുന്നത്തൂര്‍ ആനക്കോട്ടയിലെ പിടിയാന നന്ദിനി ചരിഞ്ഞു

0
തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വം പുന്നത്തൂര്‍ ആനക്കോട്ടയിലെ പിടിയാന നന്ദിനി (64) ചരിഞ്ഞു....

ഭക്തിസാന്ദ്രമായി കുരമ്പാല പുത്തൻകാവിൽ ഭഗവതിക്ഷേത്രത്തിലെ കെട്ടുകാഴ്ച

0
പന്തളം : കുരമ്പാല പുത്തൻകാവിൽ ഭഗവതിക്ഷേത്രത്തിലെ അത്തമഹോത്സവത്തോടനുബന്ധിച്ചുള്ള കെട്ടുകാഴ്ച ഭക്തിസാന്ദ്രമായി....